തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ മീന്‍ വില്‍പന നടത്തിയുള്ള പ്രതിഷേധം. സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ട ഉദ്യോഗാര്‍ഥികളാണ് മീന്‍ വില്‍പന നടത്തി പ്രതിഷേധിച്ചത്. അതേ സമയം സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുന്ന ഉദ്യോഗാര്‍ഥികളുടെ സമരം 26ാം ദിവസത്തിലേക്ക് കടന്നു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഇവരെ സന്ദര്‍ശിച്ച ശേഷം മീന്‍ വാങ്ങി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ നിലപാട് ഉണ്ടാകാത്ത സാഹചര്യത്തില്‍ ഗവര്‍ണറെ കണ്ട് പരാതി ബോധിപ്പിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ നീക്കം. അതേസമയം, എംഎല്‍എമാരായ ഷാഫി പറമ്പിലും കെഎസ് ശബരിനാഥും നടത്തിവരുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു.