X

മെസിയില്ലാതെ പി.എസ്.ജി ഇറങ്ങുന്നു

ട്രോയിസിനെതിരായ ഫ്രഞ്ച് ലീഗ് വണ്‍ മത്സരത്തിനുള്ള ടീമില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഇല്ല. നാളത്തെ മത്സരത്തിനുള്ള 19 അംഗ ടീം പ്രഖ്യാപിച്ചു. കിലിയന്‍ എംബാപ്പെയും സെര്‍ജിയോ റാമോസും ടീമിലുണ്ട. പരിശീലന സെഷനില്‍ പങ്കെടുക്കാതെ സഊദി അറേബ്യയിലേയ്ക്ക് പോയ മെസിയെ രണ്ടാഴ്ച്ചത്തേക്ക് വിലക്കിയിരിക്കുകയാണ്. പരിശീലന സെഷനില്‍ പങ്കെടുക്കാത്തതിന് മെസി ഇന്നലെ മാപ്പ് പറഞ്ഞിരുന്നു. വിലക്കിനെക്കുറിച്ച് പി.എസ്.ജി ഔദ്യോഗികമായി പ്രതികരിച്ചില്ല. നിലവില്‍ പി.എസ്.ജി ഒന്നാമതും ട്രോയിസ് 18ാംമതുമാണ്.

webdesk13: