Connect with us

kerala

പിടിഎ റഹീമിന്റെയും കാരാട്ട് റസാഖിന്റെയും വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റു

മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളാണ് ഇവിടെ വിജയിച്ചത്

Published

on

കൊടുവള്ളി: പിടിഎ റഹീം എംഎല്‍എയുടെയും കാരാട്ട് റസാഖ് എംഎല്‍എയുടെയും വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളാണ് ഇവിടെ വിജയിച്ചത്.
മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി 76 വോട്ടിനു വിജയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് മുമ്പില്‍. ഗ്രാമപ്പഞ്ചായത്തില്‍ 71 ഇടത്താണ് യുഡിഎഫ് മുമ്പില്‍ നില്‍ക്കുന്നത്. 69 ഇടത്ത് എല്‍ഡിഎഫ് മു്മ്പിട്ടു നില്‍ക്കുന്നു. നഗരസഭയില്‍ 39 ഇടത്ത യുഡിഎഫാണ് മുമ്പില്‍. 31 ഇടത്താണ് എല്‍ഡിഎഫ് മുമ്പില്‍.

കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് 13 ഇടത്ത് മുമ്പിട്ടു നില്‍ക്കുന്നു. കൊച്ചിയിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി വേണുഗോപാല്‍ ഒരു വോട്ടിന് തോറ്റു.

ഗ്രാമപഞ്ചായത്തില്‍ എന്‍ഡിഎ 12 ഇടത്ത് മുമ്പിട്ടു നില്‍ക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ട്രെയിന്‍ യാത്രികയെ തള്ളിയിട്ട് കവര്‍ച്ച നടത്തിയ കേസ്; പ്രതി അറസ്റ്റില്‍

തൃശൂര്‍ സ്വദേശിയായ യാത്രക്കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

Published

on

തൃശൂര്‍ സ്വദേശിയായ യാത്രക്കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ പന്‍വേലില്‍ നിന്നാണ് പോലീസ് ഇയാളെ പിടിക്കൂടിയത്. രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചണ്ഡിഗഢ് കൊച്ചുവേളി കേരള സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന തൃശൂര്‍ സ്വദേശിയായ 64 കാരി അമ്മിണിയെയാണ് പ്രതി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. കവര്‍ച്ചക്കു ശേഷം ഓടുന്ന ട്രെയിനില്‍ രക്ഷപ്പെട്ട് പ്രതി മറ്റൊരു ട്രയിനിലേക്ക് ഓടിക്കയറുകയാണ് ചെയ്യ്തത്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മഹാരാഷ്ട്രയിലെ പന്‍വേലില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കേരള പൊലീസും റെയില്‍വേ പൊലീസും അടങ്ങുന്ന പതിനേഴംഗ അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തി പ്രതിയെ പിടിക്കൂടുകയായിരുന്നു. പ്രതിയുമായി കൂടുതല്‍ തെളിവെടുപ്പുകളും ചോദ്യം ചെയ്യലുകളും നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

കാര്‍ പൊളിച്ച ശേഷമാണ് സെബാസ്റ്റ്യനെ പുറത്തെത്തിക്കാന്‍ സാധിച്ചത്.

Published

on

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഇടുക്കി ബൈസണ്‍വാലി സ്വദേശി സാജി സെബാസ്റ്റ്യന്‍ (58) കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന സെബാസ്റ്റ്യന്റെ ഭാര്യയ്ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കോട്ടയം കിടുങ്ങൂരില്‍ രാവിലെ ആറരയോടെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നതാണ് പ്രാഥമിക നിഗമനം. കാര്‍ പൊളിച്ച ശേഷമാണ് സെബാസ്റ്റ്യനെ പുറത്തെത്തിക്കാന്‍ സാധിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

ആഗോളവിപണിയിലും തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 75,000 രൂപയായി കുറഞ്ഞു. ഗ്രാമിന്റെ വില 70 രൂപ കുറഞ്ഞ് 9375 രൂപയായി.

ആഗോളവിപണിയിലും തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡ് വില 0.7 ശതമാനം ഇടിഞ്ഞ് 3,376.67 ഡോളറായി കുറഞ്ഞു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വിലയിലും ഇടിവുണ്ടായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.5 ശതമാനം ഇടിഞ്ഞ് 3,439.70 ഡോളറായി ഇടിഞ്ഞിട്ടുണ്ട്.

Continue Reading

Trending