Connect with us

More

പി.ടി.എ റഹീം എം.എല്‍.എയുടെ ഇന്നോവ കള്ളക്കടത്ത് പ്രതിയുടെ സമ്മാനം എല്‍.ഡി.എഫ് നേതാക്കളെ രക്ഷിക്കാന്‍ ഹവാല സ്വര്‍ണ്ണക്കള്ളക്കടത്തു പ്രതികളുടെ ‘ഫോട്ടോ ക്വട്ടേഷന്‍’

Published

on

 
കോഴിക്കോട്: എല്‍.ഡി.എഫ് നേതാക്കളുടെയും എം.എല്‍.എമാരുടെയും അധോലോക ബന്ധം മറക്കാന്‍ യു.ഡി.എഫ് യുവ നേതാക്കള്‍ക്കെതിരെ സ്വര്‍ണ്ണക്കള്ളക്കടത്തു-ഹവാല പ്രതികളുടെ ‘ഫോട്ടോ ക്വട്ടേഷന്‍’. സ്വര്‍ണ്ണകടത്തു കേസ് പ്രതികളുമായി ഇടത് എം.എല്‍.എമാരായ അഡ്വ.പി.ടി.എ റഹീമിനും കാരാട്ടു റസാഖിനും അടുത്ത ബന്ധമുള്ളതായ വാര്‍ത്തകള്‍ സ്ഥിരീകരണമായതിന് പിന്നാലെയാണ് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദീഖ് എന്നിവര്‍ക്കൊപ്പനുള്ള ഫോട്ടോകള്‍ പ്രചരിപ്പിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കുന്ദമംഗലത്ത് മത്സരിക്കുമ്പോള്‍ ടി സിദ്ദീഖും പി.കെ ഫിറോസും ദുബായ്‌യിലെ പ്രവാസി സംഘടനകളുടെ പരിപാടിക്കെത്തിയപ്പോള്‍ ഒരു വോട്ടറുടെ താമസസ്ഥലത്തെത്തിയിരുന്നു. ഇരുവരുമായി ഒരു ബന്ധവുമില്ലാത്ത സ്വര്‍ണ്ണകള്ളക്കടത്തു കേസ്സിലെ പ്രതി അവിടെയെത്തി ഫോട്ടോയെടുത്തിരുന്നതായ വിവരം അതേ പ്രതിതന്നെ പുറത്തുവിടുകയായിരുന്നു. സിദ്ദീഖുമായോ ഫിറോസുമായോ മുമ്പോ ശേഷമോ കൂടിക്കാഴ്ചയോ ഫോണ്‍ സംഭാഷണമോ നടത്താത്ത പ്രതി അബൂലൈസ് ഇരുവരെയും ഇതിലേക്ക് വലിച്ചിഴച്ച് സംരക്ഷകരായ എല്‍.ഡി.എഫ് നേതാക്കളെയും എം.എല്‍.എമാരെയും പുകമറതീര്‍ത്ത് രക്ഷിക്കാനാണ് ശ്രമിക്കുന്നത്.പി.ടി.എ റഹീം എം.എല്‍.എ ഉപയോഗിക്കുന്ന ഇന്നോവ കാര്‍ സ്വര്‍ണ്ണ കള്ളക്കടത്തു കേസിലെ പ്രതിയുടെ സമ്മാനമെന്ന വെളിപ്പെടുത്തലാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് തിടുക്കപ്പെട്ട് ചില ഫോട്ടോകള്‍ പുറത്തുവിട്ടത്. സ്വര്‍ണ്ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പിടികിട്ടാപുള്ളിയായിരുന്ന അബുല്ലൈസ് രഹസ്യമായി മൂന്നു തവണ ഇന്ത്യയില്‍ വന്നു പോയതായാണ് വിവരം. ഹവാല-കള്ളക്കടത്തു കേസ്സ് പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ തന്നെ സമ്മതിക്കുമ്പോഴാണ് സെല്‍ഫി ഫോട്ടോയുടെ പേരില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് എതിരായ വ്യാജ പ്രചാരണം.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി നബീല്‍ അബ്ദുള്‍ഖാദറും ഫൈസലും ചേര്‍ന്ന് സമ്മാനിച്ചതാണ് പി.ടി.എ റഹീം എം.എല്‍.എ ഉപയോഗിക്കുന്ന കാറെന്ന് കേസിലെ ഒന്നാം പ്രതിയായ ഷഹബാസ് തന്നെ വെളിപ്പെടുത്തിയത് കേന്ദ്ര ഏജന്‍സികള്‍ത്ത് മുഖവിലക്കെടുക്കാതിരിക്കാനാവില്ല. എം.എല്‍.എയുടെ പേരിലുള്ള കെ.എല്‍ 58 എല്‍ 4717 എന്ന ഇന്നോവ കാറാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ സമ്മാനിച്ചത്. കാറിന് വേണ്ട പണം ചെക്കായാണ് നല്‍കിയത്. നബീലിന്റെ ബന്ധുവായ റംഷാദ് കന്നിപൊയിലിന്റെ പേരിലാണ് ഈ ഇന്നോവ ആദ്യം രജിസ്റ്റര്‍ ചെയ്തത്.
2013 നവംബര്‍ നാലിന് തലശേരി ആര്‍.ടി.ഒ ഓഫീസില്‍ ഈ വാഹനം രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം 2014 ജനുവരി മൂന്നിന് എം.എല്‍.എയുടെ അടുത്ത ബന്ധുവ#ിന്റെ പേരിലേക്ക് വാഹനം മാറ്റുകയായിരുന്നു. തുടര്‍ന്ന് 2014 ജൂണ്‍ എട്ടിന് ബന്ധു ഇന്നോവ പി.ടി.എ റഹിം എം.എല്‍.എയുടെ പേരിലേക്ക് തന്ന വീണ്ടും മാറ്റി. വാഹനം പ്രതികള്‍ സമ്മാനമായി നല്‍കിയതാണെന്ന വാദം മറികടക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ഈ കാര്‍ മൂന്നു തവണ കൈമാറ്റം ചെയ്തതിന്റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലുംുണ്ട്.ആരൊക്കെയാണ് കള്ളക്കടത്തുകാരെ സഹായിക്കുന്നതെന്ന് പൊലീസും ബന്ധപ്പെട്ട ഏജന്‍സികളും അന്വേഷിക്കണമെന്ന് പി.കെ ഫിറോസും ടി സിദ്ദീഖും ആവശ്യപ്പെട്ടതോടെ എല്‍.ഡി.എഫ് വീണ്ടും വെട്ടിലാവുകയാണ്. കൊടിയേരിയുടെ മിനികൂപ്പര്‍ യാത്രയോടെ പുറത്തായ കൊടുവള്ളി എം.എല്‍.എമാരുടെ അധോലോക ബന്ധം ദിനം പ്രതി വ്യക്തമാകുമ്പോള്‍ ഉത്തരമില്ലാതെ മുന്നണിയും സി.പി.എമ്മും കുഴങ്ങുകയാണ്.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending