X

വായ്പാ ഇളവ് കിട്ടിയോ എന്നു ചോദിച്ചു; പൊതുജനത്തിന്റെ മറുപടി കേട്ട് സ്മൃതി ഇറാനിയുടെ കിളി പോയി

ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കു കണക്കിനു കൊടുത്ത് പൊതുജനം. മധ്യപ്രദേശിലെ ഭോപ്പാലിനു സമീപം അശോക് നഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ നിങ്ങളില്‍ ആര്‍ക്കെങ്കിലും വായ്പാ ഇളവ് കിട്ടിയോ എന്നു ചോദിക്കുകയായിരുന്നു അവര്‍. കിട്ടി എന്ന് കൂടി നിന്നവര്‍ ഏകസ്വരത്തോടെ മറുപടി പറഞ്ഞതോടെ സ്മൃതി ഇറാനി ഇളിഭ്യയായി. ഇതോടെ അല്‍പസമയത്തേക്ക് ഒന്നും പറയാനാവാതെ സ്മൃതി ഇറാനിക്ക് പ്രസംഗം നിര്‍ത്തി വെക്കേണ്ടി വന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ തരംഗമായിരിക്കുകയാണ് ഈ വീഡിയോ.

മധ്യപ്രദേശില്‍ അധികാരത്തിലേറിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അധികാരത്തില്‍ എത്തിയതോടെ ഇതു ഫലപ്രദമായി കോണ്‍ഗ്രസ് നടപ്പാക്കി വരികയാണ്. ഇപ്പോഴും ശേഷിച്ച കുറച്ചു പേരുടെ കടങ്ങള്‍ എഴുതി തള്ളിക്കൊണ്ടിരിക്കുന്ന നടപടി തുടര്‍ന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് കാര്‍ഷിക കടം എഴുതിത്തള്ളിയിട്ടില്ലെന്ന വാദം ഉന്നയിക്കുകയാണ് ബി.ജെ.പി. ഈ ആരോപണത്തിന് മധ്യപ്രദേശിലെ ജനങ്ങള്‍ തന്നെ സ്മൃതി ഇറാനിക്ക് കനത്ത മറുപടി കൊടുത്തതോടെ ബി.ജെ.പി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് ഇപ്പോള്‍.

നേരത്തെ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗ ഹാനും ഇതേ ആരോപണം കോണ്‍ഗ്രസിനെതിരെ ഉന്നയിച്ചിരുന്നു. കര്‍ഷകര്‍ക്ക് വായ്പാ ഇളവ് അനുവദിച്ചില്ലെന്ന ആരോപണം ഉന്നയിച്ച ശിവരാജ് സിങ് ചൗഹാനെതിരെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് പച്ചോരി കെട്ടുകണക്കിന് രേഖകളുമായി അദ്ദേഹത്തിന്റെ വീട്ടു പടിക്കല്‍ ചെന്നാണ് മറുപടി നല്‍കിയത്.

web desk 1: