X

ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്‌തു

ഭാര്യയെയും മരുമകനെയും വെടിവെച്ച് കൊന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്‌തു.തിങ്കളാഴ്ച മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.57 കാരനായ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഭരത് ഗെയ്‌ക്‌വാദ് ആണ് ഭാര്യ മോനി ഗെയ്‌ക്‌വാദ് (44),സഹോദരപുത്രൻ ദീപക് (35) എന്നിവരെ വെടിവച്ചു കൊന്ന ശേഷം സ്വയം വെടിവെച്ചു മരിച്ചത്. ഗെയ്‌ക്‌വാദിന്റെ ബംഗ്ലാവിൽ പുലർച്ചെ 3.30ഓടെയാണ് സംഭവം. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, “തിങ്കളാഴ്‌ച പുലർച്ചെ 3.30ഓടെ എസിപി ആദ്യം ഭാര്യയുടെ തലയ്ക്കാണ് വെടിയുതിർത്തത്. വെടിയൊച്ച കേട്ട് സഹോദരപുത്രൻ ഓടിയെത്തി വാതിൽ തുറന്നു. വാതിൽ തുറന്നയുടനെ വെടിയുതിർക്കുകയായിരുന്നു. “പിന്നീട് ഗെയ്‌ക്‌വാദ് തലയ്ക്ക് സ്വയം വെടിവച്ചു. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു,” പോലീസ് പറഞ്ഞു.

webdesk15: