X
    Categories: CultureMoreViews

പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ മലവെള്ളപ്പാച്ചില്‍; കാര്‍ യാത്രികനെ കാണാതായി

താമരശ്ശേരി: കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ കാര്‍ യാത്രികനെ കാണാതായി. പുഴ ഗതിമാറി ഒഴുകുന്നതിനാല്‍ നിരവധി പേര്‍ വീടുകളില്‍ കുടുങ്ങി. നിരവധി വീടുകളില്‍ വെള്ളം കയറി കേടുപാട് പറ്റിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വീടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മട്ടികുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് മലവെള്ളപ്പാച്ചില്‍ ആരംഭിച്ചത്. മട്ടിക്കുന്ന് എടുത്തുവെച്ച കല്ല് വനഭൂമിയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് മലവെള്ളപ്പാച്ചിലുണ്ടായതെന്നാണ് നിഗമനം. സുഹൃത്തുക്കള്‍ക്കൊപ്പം വരികയായിരുന്നു റിജിത്ത്. മലവെള്ളം വരുന്നതിനിടെ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. നിര്‍ത്തിയിട്ട കാര്‍ എടുക്കാനുള്ള ശ്രമത്തില്‍ റിജിത്ത് മലവെള്ള പാച്ചിലില്‍പ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മട്ടിക്കുന്നില്‍ രണ്ട് വീട് പൂര്‍ണമായും തകര്‍ന്നു. കണ്ണപ്പന്‍കുണ്ടില്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ ഉഷാകുമാരിയുടേതടക്കമുള്ള വീടുകള്‍ തകര്‍ന്നു. കണ്ണപ്പന്‍കുണ്ട് പാലത്തില്‍ മരങ്ങളും കല്ലും വന്നടിഞ്ഞ് പുഴ ഗതിമാറിയതാണ് സമീപ വീട്ടുകാരെ ദുരിതത്തിലാക്കിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: