ഫുഷൗ(ചൈന): റിയോ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം. ചൈനയുടെ സണ്‍ യുവിനെ തോല്‍പിച്ചാണ് സിന്ധു തന്റെ കന്നി ചൈന ഓപണ്‍ ബാഡ്മിന്റണ്‍ കിരീടം ചൂടുന്നത്.

സ്‌കോര്‍: 21-11, 17-21, 21-11

ആദ്യ സെറ്റ് അനായാസം നേടിയ സിന്ധു രണ്ടാം സെറ്റില്‍ പിന്നാക്കം പോയി. തിരിച്ചെത്തിയ സിന്ധു മൂന്നാം സെറ്റും കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് കിരീടവും കൈപ്പിടിയിലൊതുക്കുകയായിരുന്നു. റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേട്ടത്തിനുശേഷം സിന്ധുവിന്റെ ആദ്യ കിരീടമാണ്.