Connect with us

kerala

സ്വകാര്യ ഓർഡിനറി ബസ്സുകളുടെ കാലാവധി 22 വർഷമായി ദീർഘിപ്പിച്ചു

സ്വകാര്യ ബസ് മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

Published

on

സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി രണ്ടുവർഷം ദീർഘിപ്പിച്ചു വിഞാപനമിറക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകി. കോവിഡ് മഹാമാരിയുടെ കാലയളവിൽ പരിമിതമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 20 വർഷത്തിൽ നിന്നും 22 വർഷമായി നീട്ടുന്നത്. കോവിഡ് കാലഘട്ടത്തിൽ സർവീസ് നടത്തിയിട്ടില്ലാത്തതിനാൽ വാഹനങ്ങളുടെ കാലാവധി രണ്ടുവർഷം വർദ്ധിപ്പിച്ച് നൽകണമെന്ന സ്വകാര്യ ബസ് മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാനത്തിന് രാഷ്ട്രീയ കേരളം ഇന്ന് വിട നല്‍കും; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍; സംസ്‌കാരം വീട്ടുവളപ്പില്‍

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും

Published

on

കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളം ഇന്ന് വിട നല്‍കും. കോട്ടയം വാഴൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്കാണ് സംസ്‌കാരം. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്രയില്‍ ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും.

തിരുവനന്തപുരത്ത് പി എസ് സ്മാരകത്തില്‍ കാനത്തിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കളായ
എംവി ഗോവിന്ദനും ഇ പി ജയരാജനും എ കെ ആന്റണിയും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും വി എം സുധീരനും കെ കെ ശൈലജയും ഒ രാജഗോപാലും ഉള്‍പ്പെടെ ഒട്ടുമിക്കവരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

Continue Reading

GULF

എസ്‌കെഎസ്എസ്എഫ് സർഗലയം 10ന് ഞായറാഴ്ച; ആയിരത്തോളം മത്സരാര്‍ത്ഥികള്‍

Published

on

അബുദാബി: എസ്‌കെഎസ്എസ്എഫ് അബുദാബി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സര്‍ഗ്ഗലയം 10ന് ഞായറാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ യു എ ഇ കമ്മിറ്റിക്ക് കീഴില്‍ വര്‍ഷങ്ങളായി സംഘടിപ്പിക്കപ്പെടുന്ന പ്രവാസ പ്രതിഭകളുടെ ഇസ്ലാമിക കലാ വിരുന്നിന്റെ ഭാഗമായാണ് ഗള്‍ഫ് സത്യധാര സര്‍ഗലയം എന്ന പേരില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

രാവിലെ 9 മുതല്‍ രാത്രി 11 വരെ നീണ്ടുനില്‍ക്കുന്ന കലാമാമാങ്കം 52 ഇനങ്ങളില്‍ ഏഴ് വേദികളിലായാണ് അരങ്ങേറുക.
ഇതോടെ നവംബര്‍ 27 മുതല്‍ തുടക്കം കുറിച്ച സ്റ്റേറ്റ് തല മത്സരപരിപാടികള്‍ക്ക് സമാപ്തിയാകും.

ദഫ് കളി, ദഫ് മുട്ട്, ബുര്‍ദ്ദ ആലാപനം, കഥാപ്രസംഗം, ടേബിള്‍ ടോക്ക് തുടങ്ങിയ ആകര്‍ഷണീയമായ ഗ്രൂപ്പിനങ്ങള്‍ക്ക് പുറമെ ഇംഗ്ലീഷ്, അറബി,മലയാളം ഭാഷാ പ്രസംഗങ്ങള്‍,വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍,ഖുര്‍ആന്‍ പാരായണം, ക്വിസ്, കവിതാ പാരായണം തുടങ്ങിയ വ്യക്തിഗത ഇനങ്ങളും പരിപാടിക്ക് മിഴിവേകും. അബൂദാബി സ്റ്റേറ്റ് കമ്മിറ്റിക്ക് കീഴിലുള്ള ജില്ലാ കമ്മിറ്റികള്‍ സംഘടിപ്പിച്ച മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ആയിരത്തോളം മത്സരാര്‍ത്ഥികളാണ് സര്‍ഗലയത്തില്‍ മാറ്റുരക്കുന്നത്.

സബ് ജൂനിയര്‍, ജൂനിയര്‍, ജനറല്‍ വിഭാഗങ്ങള്‍ക്ക് പുറമെ പെണ്‍കുട്ടികള്‍ക്കുള്ള രചനാ മത്സരങ്ങളും വനിതകള്‍ക്കായുള്ള കവിതാ രചന, കാലിഗ്രാഫി, കാന്‍വാസ് പെയിന്റിംഗ് തുടങ്ങി മത്സരങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്.

സമാപന സെഷനില്‍ അബൂദാബി ഇന്ത്യന്‍ ഇസ് ലാമിക് സെന്റര്‍, അബൂദാബി സുന്നി സെന്റര്‍, അബുദാബികെഎംസിസി എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെ സാമൂഹിക സാംസ്‌കാരിക നേതാക്കളും വ്യാപാര വ്യവസായ പ്രമുഖരും പങ്കെടുക്കും.വിജയികള്‍ക്ക് അനുമോദന പത്രവും ട്രോഫികളും സമ്മാനിക്കും.
യുഎഇ തലത്തിലുള്ള സര്‍ഗലയം മത്സരങ്ങള്‍ ഫെബ്രവരി 18 ന് ദുബൈയില്‍ നടക്കുന്നതോടെ മാസങ്ങള്‍ നീണ്ട കലാസപര്യക്ക് സമാപനമാകും.

അബൂദാബി സുന്നീ സെന്റര്‍ നേതാക്കളായ സയ്യിദ് അബ്ദുര്‍ റഹ്‌മാന്‍ തങ്ങള്‍, കെ.പി. അബ്ദുല്‍ കബീര്‍ ഹുദവി സ്വാഗത സംഘം ഭാരവാഹികളായ മന്‍സൂര്‍ മൂപ്പന്‍, സൈദലവി ഹുദവി, അഡ്വ. ശറഫുദ്ദീന്‍, കെ.പി.എ വഹാബ് ഹുദവി, സലിം നാട്ടിക, ശാഫി ഇരിങ്ങാവൂര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading

india

മഹുവ മൊയ്ത്രയെ പുറത്താക്കിയത് ജനാധിപത്യമര്യാദകളുടെയും പ്രതിപക്ഷാവകാശങ്ങളുടെയും കടുത്ത ലംഘനം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി

നമ്മുടെ ജനാധിപത്യത്തിൻ്റെ നെടുംതൂണുകളായ മഹിത സ്ഥാപനങ്ങളെയും അതിൻ്റെ മഹിമയെയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ടെന്നും സമദാനി പറഞ്ഞു

Published

on

മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള നടപടി ഒരു പാർലിമെൻ്റ് അംഗത്തിനെതിരായ നീതിനിഷേധം മാത്രമല്ല, ജനാധിപത്യമര്യാദകളുടെയും പ്രതിപക്ഷാവകാശങ്ങളുടെയും സർവ്വോപരി പാർലിമെൻ്ററി ജനാധിപത്യത്തിന്റെയും കടുത്ത ലംഘനമാണെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, എം.പി പറഞ്ഞു.

ഇത്തരം നടപടികളിലൂടെ എതിർ ശബ്ദങ്ങളെ ഇല്ലാതെയാക്കാമെന്ന് വിചാരിക്കുന്നതിൽ കവിഞ്ഞ് രാഷ്ട്രീയ പാപ്പരത്തമില്ല. നമ്മുടെ ജനാധിപത്യത്തിൻ്റെ നെടുംതൂണുകളായ മഹിത സ്ഥാപനങ്ങളെയും അതിൻ്റെ മഹിമയെയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ടെന്നും സമദാനി പറഞ്ഞു.

Continue Reading

Trending