ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ മ്യൂസിയംസിന്റെ വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പുതുക്കി. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട്(മിയ), മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, ദോഹ ഫയര്‍‌സ്റ്റേഷന്‍, മ്യൂസിയം ലൈബ്രറികള്‍ എന്നിവയുടെയല്ലാം പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ പരിരക്ഷ, സാംക്രമിക രോഗ നിയന്ത്രണ ഓഫീസില്‍ നിന്നുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ആരോഗ്യ, സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും ഇവയുടെ പ്രവര്‍ത്തനം. സന്ദര്‍ശകര്‍ ഖത്തര്‍ മ്യൂസിയംസിന്റെ വെബ്‌സൈറ്റില്‍ ടിക്കറ്റ് മുന്‍കൂറായി ബുക്ക് ചെയ്യണം. ഇഹ്‌തെറാസ് ആപ്പില്‍ പച്ച നിറമുള്ളവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. സന്ദര്‍ശന സമയങ്ങളിലുടനീളം ഫെയ്‌സ് മാസ്‌ക്ക് ധരിക്കണം.