X

ജോഡോ യാത്രയില്‍ പങ്കെടുത്തില്ല: ഉത്തരമില്ലാതെ സി.പി.എം

ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള ഭാരത് ജോഡോയാത്രയില്‍ നിന്ന് വിട്ടുനിന്ന് സി.പി.എം നേടിയത് വെറുപ്പിന്റെ പ്രത്യയശാസ്ത്രം. എല്ലായ്‌പോഴും നല്ല കാര്യത്തിന് പുറം തിരിഞ്ഞുനില്‍ക്കുന്ന റൗഡിയുടെ വേഷമാണ് ഇവിടെയും സി.പി.എം കാഴ്ചവെച്ചത്. വെറുപ്പിന്റെ മാര്‍ക്കറ്റില്‍ സ്‌നേഹത്തിന്റെ കടതുറക്കുമ്പോള്‍ അവിടെ എവിടെയുമില്ലാതെ പരോക്ഷമായി വെറുപ്പിനെ തലോടുകയായിരുന്നു സി.പി.എം. നേതൃത്വത്തിന്റെ ഈ അപക്വതക്ക് അണികളില്‍ ഏറെയും പഴികേള്‍ക്കുകയും സ്വയം ശപിക്കുകയുമാണ്. എക്കാലത്തും കോണ്‍ഗ്രസ് വിരോധത്തിന്‍രെയും വരട്ടുതത്വവാദത്തിന്റെയും പേരുപറഞ്ഞ് ഇന്ത്യന്‍ ജനതയുടെ രക്ഷക്ക് വിലങ്ങുവെക്കുകയാണ് സി.പി.എം ചെയ്തുപോന്നിട്ടുളളത്. ഇതിന് ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. ബി.ജെ.പിയുമായി പോലും സന്ധിചേരാനും ഭരണത്തിന് സഹായിക്കാനും അവര്‍ തയ്യാറായിട്ടുണ്ട്. അതുതന്നെയാണ് ജോഡോയാത്രയുടെ കാര്യത്തിലും സി.പി.എം പുതുനേതൃത്വം ചെയ്തത്. എട്ട് പ്രതിപക്ഷ കക്ഷികളാണ് ജോോ യാത്രയുടെ സമാപനത്തില്‍ പ്രസംഗിക്കാനും ശ്രവിക്കാനും സ്‌നേഹം പങ്കുവെക്കാനുമായി എത്തിയത്. എന്നാല്‍ സി.പി.എം അതില്‍നിന്ന ്‌വിട്ടുനില്‍ക്കുകയായിരുന്നു. സീതാറാം യെച്ചൂരിയെ പോലുള്ള നേതാക്കള്‍ക്ക് പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിട്ടും പൊളിറ്റ് ബ്യൂറോ അതിന് സമ്മതിച്ചില്ല. കേരളത്തിന്റെ നേതാക്കളുടെ പിടിവാശിയായിരുന്നു കാരണം.
ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയതയുടെയും ഭിന്നിപ്പിന്‍രെയും വെല്ലുവിളികളെ നേരിടുകയായിരുന്നു തനിച്ച് രാഹുല്‍ഗാന്ധി യാത്രയിലൂടെ നിര്‍വഹിച്ചത്. അതിനെ സഹായിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും ബാധ്യതയാണ്. രാജ്യം എന്നെന്നേക്കുമായി കൈവിട്ടുപോകുമെന്ന ഭീതിയാണ് എങ്ങും നിലനില്‍ക്കുന്നത്. അവസാന കൈ എന്ന നിലക്കാണ ്‌രാഹുല്‍ഗാന്ധി ഈ ഉദ്യമത്തിന് തുനിഞ്ഞിറങ്ങിയത്. എന്നാല്‍ ആദ്യം മുതല്‍ക്കേ കണ്ടെയ്‌നര്‍ യാത്രയെന്നും മറ്റും പരിഹസിക്കുകയായിരുന്നു സി.പി.എം നേതാക്കളില്‍ പലരും. എം.സ്വരാജ് പരസ്യമായി തന്നെ അതുന്നയിച്ചു. പിണറായി വിജയന്‍ പറഞ്ഞത് കേരളത്തില്‍ കൂടുതല്‍ ദിവസം യാത്ര നടത്തുന്നുവെന്നും. കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ പാര്‍ലമെന്റംഗങ്ങളുള്ള കേരളത്തിലല്ലാതെ വേറെയെവിടെയാണ ്‌കോണ്‍ഗ്രസിന്റെ ജാഥ ഏറ്റവും കൂടുതല്‍ നടത്തുക. യു.പി, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ജാഥ പോയെങ്കിലും അവിടെ സംഘടനാസംവിധാനം ഇന്ന് കുറവാണെന്ന് കോണ്‍ഗ്രസിന് മാത്രമല്ല, ഏതാണ്ടെല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. എന്നിട്ടും സി.പി.എം ഇടുങ്ങിയ സിദ്ധാന്തം പുറത്തെടുക്കുകയായിരുന്നു. എക്കാലത്തും ഇടതുപക്ഷത്ത് വേറിട്ട ചിന്ത പുലര്‍ത്തിയ സി.പി.ഐ പക്ഷേ ജാഥയില്‍ പങ്കെടുത്തതും സി.പി.എമ്മിനെ പരോക്ഷമായി വിമര്‍ശിച്ചതും പോലും സി.പി.എം കാണുന്നില്ല. സെക്രട്ടറി ഡി.രാജ നേരിട്ടാണ് കശ്മീരിലെ സമാപനത്തിനെത്തിയത്. ത്രിപുരയില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒരുമിച്ചാണ് ബി.ജെ.പിക്കെതിരെ പൊരുതുന്നത് .എന്നിട്ടും യാത്രയെ സ്വീകരിക്കാനും രാഹുലിനെ അഭിനന്ദിക്കാനും സി.പിഎം എത്താതിരുന്നതിലെ കാപട്യമാണ ്പുറത്തായിരിക്കുന്നത്.
ബാബരി മസ്ജിദ് തകര്‍ച്ചയുടെ കാലത്തും സാമ്പത്തികനയത്തിന്റെ പേരുപറഞ്ഞും മറ്റും കോണ്‍ഗ്രസിനെ ഭത്സിക്കാനാണ് സി.പി.എം അന്നും മുന്നിട്ടിറങ്ങിയത്. കേരളത്തില്‍ സി.പി.എമ്മിന്റെ നിലനില്‍പാണ ്മതേതരത്വത്തേക്കാള്‍ വലുതായി അവര്‍ കണ്ടത്. ഇതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. പക്ഷേ സൂര്യനെ പാഴ് മുറം കൊണ്ട് തടുക്കാനാവില്ലെന്ന് പറയുന്നതുപോലെ രാഹുലും ജോഡോയാത്രയും പ്രസരിപ്പിച്ച വീറിനെയും ആശയത്തെയും പ്രതിജ്ഞയെയും കീഴ്‌പെടുത്താന്‍ ബി.ജെ.പിക്കെന്നപോലെ സി.പി.എമ്മിനും കഴിയില്ലെന്ന ്തീര്‍ച്ച.

Chandrika Web: