X

‘കിന്റല്‍ അടിയുമായി ക്വിന്റന്‍ ഡി കോക്ക്’; ബംഗ്ലാദേശിന് 383 റണ്‍സ് വിജയലക്ഷ്യം

ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ സ്‌കോര്‍. ലോകകപ്പില്‍ ഇതുവരെ മൂന്ന് സെഞ്ച്വറികള്‍ നേടിയ ക്വിന്റന്‍ ഡി കോക്കിന്റെ മികവില്‍ ബംഗ്ലാദേശിനെതിരെ 383 റണ്‍സിന്റെ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക നേടിയത്.

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്ക് മുമ്പില്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് കണ്ടത്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സാണ് പ്രോട്ടീസ് അടിച്ചു കൂട്ടിയത്.

15 ഫോറുകളുടെയും ഏഴ് സിക്‌സുകളുടെയും അടക്കമാണ് ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും ഹെയ്ന്റിച്ച് ക്ലാസനും മികച്ച പിന്തുണ നല്‍കി. മാര്‍ക്രം 60 റണ്‍സെടുത്തു. ക്ലാസന്‍ സെഞ്ച്വറിക്ക് തൊട്ടരികില്‍ വച്ച് ഔട്ടായി.

webdesk14: