Connect with us

kerala

കണ്ണൂരിൽ റെയിൽവേ യാത്രക്കാരെ ആക്രമിച്ച തെരുവുനായ്ക്ക് പേവിഷബാധ

നായശല്യം രൂക്ഷമായിട്ടും കോർപ്പറേഷനും റെയിൽവേയും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു.

Published

on

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 13 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. റെയില്‍വെ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. റെയിൽവേ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്.

ആദ്യം രണ്ട് സ്ത്രീകളെയാണ് നായ കടിച്ചത്. വൈകുന്നേരം സ്റ്റേഷനിൽ തിരക്കേറിയതോടെയാണ് കൂടുതൽ പേർക്ക് കടിയേറ്റത്. സ്റ്റേഷന്റെ മുൻപിലും പ്ലാറ്റ് ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിച്ചു. കടിയേറ്റവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

അതേസമയം നായശല്യം രൂക്ഷമായിട്ടും കോർപ്പറേഷനും റെയിൽവേയും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. നിയന്ത്രിക്കാൻ കോർപ്പറേഷൻ നടപടിയെടുക്കുന്നില്ലെന്നാണ് റെയിൽവേയുടെ പരാതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ജൂലൈ പതിമൂന്നിന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പതിനാലിന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലേര്‍ട്ടുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

 

Continue Reading

kerala

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ചു; പാലക്കാട് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്

Published

on

പാലക്കാട് ചിറ്റൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച്, അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരുക്ക്. ചിറ്റൂർ അത്തിക്കോട് ആണ് സംഭവം. കുട്ടികളുടെ മാതാവ് പാലക്കാട് പാലന ആശുപത്രിയിൽ നേഴ്സ് ആണ്.

വാഹനത്തിൽ പെട്ടെന്ന് തീ പടരുകയായിരുന്നു. രണ്ട് കുട്ടികൾ ആദ്യം ഇറങ്ങിയെങ്കിലും അമ്മയും ഒരു കുട്ടിയും കാറിൽ നിന്ന് ഇറങ്ങാൻ വൈകി. ഇവർക്ക് സാരമായ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. മറ്റ് രണ്ട് കുട്ടികൾ കൈകൾക്കാണ് പൊള്ളലേറ്റിട്ടുള്ളത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. മാരുതി 800 കാർ ആണ് പൊട്ടിത്തെറിച്ചത്.

 

Continue Reading

kerala

നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്‌ലിം ലീഗ്‌

Published

on

നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുസ്ലിം ലീഗിനെ കുറിച്ച് ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വരുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്നും വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സീറ്റുകളെ സംബന്ധിച്ചോ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കുറിച്ചോ ടേം നിബന്ധനകളെ കുറിച്ചോ പാർട്ടി ഇത് വരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. തീരുമാനവും എടുത്തിട്ടില്ല. എല്ലാ കാര്യങ്ങളും അതിന്റെതായ സമയങ്ങളിൽ സമയബന്ധിതമായി തീരുമാനിക്കാൻ മുസ്ലിം ലീഗിന് സാധിക്കും. ഇപ്പോൾ ഇത്തരം ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച് പലതരം വാർത്തകൾ വിവിധ കോണുകളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം ചില നിക്ഷിപ്ത താല്പര്യക്കാർ അവരുടെ ആഗ്രഹങ്ങൾക്കും മനോഗതിക്കുമനുസരിച്ച് കെട്ടിച്ചമക്കുന്നതാണ്. വ്യാജ പ്രചാരവേലകളുമാണ്. ഇതിന്റെ പിറകിൽ ആർക്കെങ്കിലും എന്തെങ്കിലും താൽപര്യമുണ്ടോയെന്നറിയില്ല.

തെരഞ്ഞെടുപ്പ് സംബന്ധിയായ പ്രവർത്തനങ്ങൾ ആരംഭിക്കാനും വോട്ടർപട്ടികയിൽ പേര് ചേർക്കൽ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ തുടങ്ങാനും സംഘടനാരംഗം ശക്തമാക്കാനും മുന്നണി ബന്ധം ദൃഢമാക്കാനുമുള്ള കാര്യങ്ങളാണ് പാർട്ടി ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളുമായി ശാഖാ തലങ്ങളിൽ പ്രിയപ്പെട്ട പ്രവർത്തകർ മുന്നോട്ട് പോവുകയാണ്. അവരുടെ ആത്മവീര്യം തകർക്കാനുള്ള കുത്സിത ശ്രമവും സംഘടനാ ശത്രുക്കൾ നടത്തുന്ന പ്രചാര വേലയുമായി മാത്രമെ ഇത്തരം വാർത്തകളെ കാണാൻ കഴിയൂ. പ്രിയപ്പെട്ട സഹപ്രവർത്തകർ ഇത്തരം പ്രചാരവേലകളിൽ വഞ്ചിതരാവരുത്. പാർട്ടി തെരഞ്ഞെടുപ്പ് സംബന്ധിയായ എല്ലാ തീരുമാനങ്ങളും കഴിഞ്ഞ കാലങ്ങളിലെന്നപ്പോലെ പാർട്ടിയുടെ ഉന്നത നേതൃത്വവും പാർലമെന്ററി ബോർഡുമൊക്കെ കൂടി തീരുമാനിക്കുന്നതായിരിക്കും. യഥാസമയം അത്തരം കാര്യങ്ങൾ പാർട്ടി തന്നെ ഔദ്യോഗികമായി പ്രവർത്തകരെ അറിയിക്കും. മറ്റു മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വരുന്ന വാർത്തകൾ വിശ്വസിക്കരുത്. പ്രചരിപ്പിക്കരുത്. – നേതാക്കൾ പറഞ്ഞു.

Continue Reading

Trending