X

ന്യായ് എങ്ങനെ നടപ്പാക്കുമെന്ന് മോദി അംബാനിയുടെ പോക്കറ്റിലുള്ള പണം കൊണ്ടെന്ന് രാഹുലും

ന്യൂഡല്‍ഹി: പ്രകടനപത്രികയിലെ പ്രധാന ഇനമായ ന്യായ് പദ്ധതിക്ക് പണം എവിടെ നിന്നാണെന്ന് ചോദിച്ച നരേന്ദ്ര മോദിക്ക് തകര്‍പ്പന്‍ മറുപടി നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനിയുടെ പോക്കറ്റില്‍ നിന്ന് പണം കണ്ടെത്തും എന്നാണ് രാഹുല്‍ മറുപടി നല്‍കിയത്. ജിതിന്‍ റാം മാഞ്ചിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവങ്ങള്‍ക്ക് പണം നല്‍കുന്ന പദ്ധതിയായ ന്യായ് പദ്ധതി നടപ്പാക്കാന്‍ നിങ്ങളെവിടെ നിന്ന് പണം കണ്ടെത്തുമെന്നാണ് നരേന്ദ്ര മോദി ചോദിക്കുന്നത്. അനില്‍ അംബാനിയുടെ പോക്കറ്റില്‍ നിന്ന് കണ്ടെത്തും എന്നാണ് ഞങ്ങള്‍ക്ക് അതിനു നല്‍കാനുള്ള മറുപടി-രാഹുല്‍ പറഞ്ഞു. 15 ലക്ഷം വീതം ഓരോരുത്തര്‍ക്കും നല്‍കുമെന്നൊന്നും ഞങ്ങള്‍ പറയുന്നില്ല, പക്ഷേ രണ്ടു കോടി കുടുംബങ്ങള്‍ക്കു 3.6 ലക്ഷം രൂപ നല്‍കും-രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് ഇന്ത്യ സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്. ഒന്ന് അനില്‍ അംബാനിക്കും നീരവ് മോദിക്കും. രണ്ടാമതാണ് നമ്മള്‍ക്ക്-മോദിയുടെ വ്യവസായികളുമായുള്ള ബന്ധത്തെ ചൂണ്ടിക്കാണിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

web desk 1: