ബാലാസോര്‍: നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റര്‍ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുകളില്‍ നിന്നുള്ള ഉത്തരവ് അനുസരിച്ചു മാത്രമേ മോദിക്കു സംസാരിക്കാന്‍ കഴിയുകയുള്ളൂവെന്നും പ്രസംഗിക്കുന്ന വിഷയം എഴുതിക്കൊടുക്കുന്നത് ആരാണെന്നു പോലും അദ്ദേഹത്തിനറിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ യഥാര്‍ഥ പ്രശ്‌നങ്ങളൊന്നും പറയാതെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പറ്റി മാത്രം പറഞ്ഞു കൊണ്ടിരിക്കുകയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക കടബാധ്യതയില്‍ നിന്ന് കരകയറ്റാനും കര്‍ഷക ആത്മഹത്യ ഇല്ലാതാക്കാനും പ്രധാന ബജറ്റിന് മുന്നോടിയായി പ്രത്യേക കിസാന്‍ ബജറ്റ് അവതരിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി. ഒഡിഷയിലെ ബാലാസോറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.