ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എ.ഐ.സി.സി അധ്യക്ഷനാകുമെന്ന് പി.സി ചാക്കോ. ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രഖ്യാപനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ഗാന്ധിയെ അധ്യക്ഷനായി ഉടന്‍ തന്നെ പ്രഖ്യാപിക്കും. പ്രവര്‍ത്തക സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. രാഹുല്‍ അധ്യക്ഷ പദവിയിലേക്കെത്തുന്നതോടെ കോണ്‍ഗ്രസ്സിന്റെ മുഖച്ഛായ മാറുമെന്നും പി.സി ചാക്കോ പറഞ്ഞു.