X
    Categories: CultureMoreViews

ചൈനീസ് കടന്നു കയറ്റം: മോദിയുടെ മൗനത്തെ ട്രോളി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ദോക്‌ലാമിലെ ചൈനയുടെ റോഡ് നിര്‍മാണത്തെ കുറിച്ചുള്ള മോദിയുടെ മൗനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദോക്‌ലാമില്‍ ചൈനയുടെ ഒരു സീസണ്‍ കൂടി തുടങ്ങുമ്പോള്‍ മോദിജി അതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യത്തിന് താഴെ നാല് ഓപ്ഷന്‍ നല്‍കി വോട്ട് ചെയ്യാനാണ് പറയുന്നത്. ഹഗ്‌പ്ലോമസി, പ്രതിരോധമന്ത്രിയെ കുറ്റപ്പെടുത്തും, പരസ്യമായി കരയും, മുകളില്‍ പറഞ്ഞ എല്ലാം ചെയ്യും എന്നീ ഓപ്ഷനുകളാണ് നല്‍കിയിരിക്കുന്നത്.

മോദി ലോകനേതാക്കളെ കെട്ടിപ്പിടിക്കുന്നത് പതിവാക്കിയതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രയോഗിക്കാറുള്ള പദമാണ് ഹഗ്‌പ്ലോമസി. പാര്‍ലമെന്റില്‍ തന്റെ ആദ്യ പ്രസംഗത്തില്‍ മോദി കരഞ്ഞതിനെ പരിഹസിച്ചാണ് പരസ്യമായി കരയുമോ? എന്ന ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദോക്‌ലാമിലെ ഇന്ത്യന്‍ സൈനിക പോസ്റ്റിന് ചുറ്റും ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സാഹചര്യത്തിലാണ് മോദിക്കെതിരെ രാഹുല്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ പോസ്റ്റിന് സമീപം 1.3 കിലോ മീറ്റര്‍ ദൂരത്തില്‍ ചൈനീസ് സൈന്യം റോഡ് നിര്‍മിച്ചിട്ടുണ്ട്. കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടും ഇതിനോട് പ്രതികരിക്കാന്‍ പ്രതിരോധമന്ത്രാലയം തയ്യാറായിട്ടില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: