കല്‍പ്പറ്റ: വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ജൂലൈ ഒന്നിന് രാഹുല്‍ഗാന്ധി എം.പി വയനാട്ടിലെത്തും. ഒന്നിന് രാവിലെ 11.45ന് മാനന്തവാടി ഒണ്ടയങ്ങാടി സെന്റ്മാര്‍ട്ടിന്‍ പള്ളി പാരീഷ്ഹാളില്‍ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിങ് ഉദ്ഘാടനമാണ് ആദ്യപരിപാടി. 2.30ന് കലക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും 3.30ന് എം.പി ഫണ്ട് അവലോകന യോഗത്തിലും തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരിയി ല്‍ നടക്കുന്ന ബഹുജനസംഗമത്തിലും സംബന്ധിക്കും.

ജൂലൈ രണ്ടിന് കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിക്ക് മടങ്ങും. എം.പി ഓഫീസ് ആക്രമണശേഷമുള്ള രാഹുലിന്റെ ആദ്യ വയനാട് സന്ദര്‍ശനമാണിത്.