ഗുജറാത്ത് തെരെഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരായ ട്വിറ്റര്‍ പോര് ശക്തമാക്കി കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെയാണ് രാഹുല്‍ തുടര്‍ച്ചയായി ആക്രമിച്ചു കൊണ്ടിരിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും തൊഴിലവസരം സൃഷ്ടിക്കാനും കഴിയുന്നില്ലെങ്കില്‍ സിംഹാസനം വിട്ടൊഴിയാന്‍ തയാറാകണമെന്നാണ് ഇന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
നാലുവരി കവിത പോലെയാണ് രാഹുല്‍ വിമര്‍ശനങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ഗ്യാസിന് വിലകൂടി, റേഷന് ചിലവേറി, പാഴ്വാക്കുകള്‍ പറയുന്നത് നിര്‍ത്തൂ, വില പിടിച്ചുനിര്‍ത്തൂ, തൊഴില്‍ സൃഷ്ടിക്കൂ അല്ലാത്തപക്ഷം സിംഹാസനും വിട്ടൊഴിയൂഎന്നതാണ് ട്വീറ്റ്.