ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടി എം.എല്‍.എ സി.എം രമേശിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഹൈദരാബാദിലും കടപ്പയിലും എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്.

നൂറ് കണക്കിന് ഉദ്യോഗസ്ഥരാണ് രമേശിന്റെ വിവിധ സ്ഥാപനങ്ങളിലായി റെയ്ഡ് നടത്തുന്നത്. രമേശിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിയായ റിത്വിക് ഇന്‍ഡസ്ട്രീസിലും ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്.
ഒരു കോടിയാണ് റിത്വിക് ഇന്‍ഡസ്ട്രീസിന്റെ പ്രതിവര്‍ഷ വരുമാനം എന്ന് രേഖകള്‍ പറയുന്നു. ആ കമ്പനിയുടെ പ്രൊമോട്ടര്‍ കൂടിയാണ് രമേശ്. പബ്ലിക് എക്കൗണ്ട്‌സ് കമ്മിറ്റി അംഗമായ രമേശ് നേരത്തെ സംസ്ഥാനത്തെ ആദായനികുതി റെയ്ഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഇന്‍കം ടാക്‌സ് അധികാരികളോട്് ആവശ്യപ്പെട്ടിരുന്നതായി രേഖകളുണ്ട്.