പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍പാളത്തിനരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ബാഗില്‍ മനുഷ്യന്റെ ശരീരഭാഗം. കുഞ്ഞിന്റേതെന്ന് തോന്നിക്കുന്ന കൈയുടെ ഭാഗമാണ് പുറത്തേക്ക് കാണുന്നത്. ഇന്നലെ വൈകീട്ടാണ് റെയില്‍വേ മേല്‍പ്പാലത്തിനു താഴെയായി മാലിന്യങ്ങള്‍ തള്ളിയഭാഗത്ത് ഇത് കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗില്‍ നിറച്ച് ട്രാവല്‍ ബാഗിലാക്കിയാണ് ഉപേക്ഷിച്ചിരിക്കുന്നത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ബാഗ് തുറന്നാലെ കൂടുതല്‍ വ്യക്തത ലഭിക്കു. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ട്രാക്കിനരികില്‍ കൊണ്ടുവന്നിട്ട നിലയിലാണ് ബാഗ് കിടന്നിരുന്നത്. റെയില്‍വേ അധികൃതര്‍ അറിയിച്ചതു പ്രകാരം ടൗണ്‍ നോര്‍ത്ത് പോലീസും ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി.