Connect with us

kerala

സംസ്ഥാനത്ത് മഴ ഇനിയും കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

Published

on

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

തെക്കന്‍ തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. മാന്നാര്‍ കടലിടുക്കിന് മുകളിലായും ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

അതേസമയം, ആലപ്പുഴയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ഹരിപ്പാട് ആനാരി വലിയ പറമ്പില്‍ ശ്യാമള ഉത്തമന്‍ (58) ആണ് മരിച്ചത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലമ്പുഴയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ തീ പിടിത്തം

ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് സംശയം

Published

on

മലമ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ തീ പിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് സംശയം. തീ കണ്ടതിനെ തുടര്‍ന്ന് പട്ടികജാതി പട്ടികവര്‍ഗ സംസ്ഥാനതല സംഗമം അല്‍പനേരം തടസപ്പെട്ടു.

Continue Reading

kerala

കാളികാവില്‍ തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച്ച; മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല

നേരത്തെ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പരാതി നല്‍കിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല.

Published

on

മലപ്പുറം കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍. നേരത്തെ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പരാതി നല്‍കിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല.

നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് രണ്ട് തവണയാണ് കത്തയച്ചത്. മാര്‍ച്ച് 12നാണ് കൂട് സ്ഥാപിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ആദ്യം കത്തയച്ചത്. അതിന് മറുപടി ലഭിക്കാതെ വന്നതോടെ ഏപ്രില്‍ രണ്ടിന് വീണ്ടും കത്തയച്ചു. എന്നിട്ടും കൂട് സ്ഥാപിക്കാന്‍ അനുമതി നല്‍കിയില്ല.

എന്‍ടിസിഎ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കത്തയച്ചത്. കടുവയുടെ സാന്നിധ്യം ജനവാസ മേഖലയിലെന്നും അതീവ അപകടമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

മെയ് 15നാണ് കാളികാവ് അടയ്ക്കാക്കുണ്ടില്‍ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ക1ലപ്പെടുത്തിയത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു. ഗഫൂറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചിരുന്നു.

Continue Reading

kerala

പത്തനംതിട്ടയില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന് നേരെ ആസിഡ് ആക്രമണം

ഇന്നലെ രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്.

Published

on

പത്തനംതിട്ടയില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന് നേരെ ആസിഡ് ആക്രമണം. കലഞ്ഞൂര്‍ സ്വദേശി അനൂപിനാണ് (34) പരിക്കേറ്റത്. സംഭവത്തില്‍ കൂടല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത്.

കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് അനൂപിന് നേരെ മരത്തിന് പിറകില്‍ ഒളിച്ചിരുന്ന ഒരാള്‍ ആസിഡ് ഒഴിച്ചതെന്നാണ് പരാതി.

Continue Reading

Trending