X
    Categories: MoreViews

1000കോടി കൊയ്ത് ബാഹുബലി2; മൂന്നാം ഭാഗം വേണമെങ്കില്‍ ഒരു കണ്ടീഷനെന്ന് രാജമൗലി

1000കോടി രൂപ നേടി ബാഹുബലി 2 മുന്നേറുമ്പോള്‍ ചിത്രത്തിന്റെ മൂന്നാംഭാഗത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവും വന്‍വിജയമായ സാഹചര്യത്തില്‍ ഇനി മുന്നാം ഭാഗമുണ്ടാകുമോ എന്നതാണ് സംവിധായകന്‍ രാജമൗലിയോടുള്ള അടുത്ത ചോദ്യം. എന്നാല്‍ മൂന്നാം ഭാഗത്തിന് സാധ്യതകളുണ്ടെങ്കിലും അതിനൊരു കണ്ടീഷന്‍ കൂടിയുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.

ചിത്രം ഇറങ്ങിയ വേളയില്‍തന്നെ മൂന്നാം ഭാഗമുണ്ടോയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ശക്തമായ കഥയുണ്ടായാല്‍ ബാഹുബലിക്ക് തുടര്‍ച്ചയുണ്ടാകുമെന്ന് രാജമൗലി പറഞ്ഞു. ചിത്രത്തിന് വിപണി സാധ്യതയുണ്ട്. എന്നാല്‍ വിപണി സാധ്യതക്ക് വേണ്ടി മാത്രം ചിത്രമൊരുക്കുന്നത് ആത്മാര്‍ത്ഥതയില്ലാത്തതാണ്. എന്നാല്‍ മുമ്പുള്ളപോലെ തന്റെ പിതാവ് ശക്തമായ ഒരു കഥയുമായി രംഗത്തെത്തിയാല്‍ അതും സിനിമയാകുമെന്നാണ് ഉറപ്പെന്ന് രാജമൗലി പറഞ്ഞു.

ശക്തമായ ഒരു കഥയുണ്ടാവുക-അതു മാത്രമാണ് മൂന്നാം ഭാഗത്തിനുള്ള ഒരേയൊരു കണ്ടീഷന്‍. രാജമൗലിയുടെ പിതാവ് വിജയേന്ദര്‍ പ്രസാദ് ആണ് ബാഹുബലിയുടെ കഥാകാരന്‍. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ 1000കോടി നേടുന്ന ആദ്യസിനിമയാണ് ബാഹുബലി 2. അഞ്ചുവര്‍ഷത്തെ കഠിനപ്രയത്‌നമാണ് ബാഹൂബലി2.

chandrika: