തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ സഹകരണ മേഖലയിലടക്കം പ്രതിസന്ധി സൃഷ്ടിച്ചതില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ യു.ഡി.എഫ് എംഎല്‍എമാര്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി സതീശന്‍, എം.കെ മുനീര്‍, അനൂപ് ജേക്കബ് എന്നീ എംഎല്‍എമാരെയാണ് അറസ്റ്റു ചെയ്തത്. ഇവര്‍ക്കൊപ്പം പ്രതിഷേധ മാര്‍ച്ച് നടത്തിയവരെയും അറസ്റ്റുചെയ്തു. കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധ ദിനാചാരണത്തിന്റെ ഭാഗമായാണ് യുഡിഎഫ് എംഎല്‍മാര്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്ത്ിയത്. ദിനാചരണത്തിന്റെ ഭാഗമായി എഐസിസി നിര്‍ദേശപ്രകാരം ഇന്നു രാവിലെ എല്ലാ ജില്ലകളിലും ഡിസിസികളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.