ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിന് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. പുതിയ ചിത്രമായ 2.0ന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. വലതു കാലിന് സാരമായി പരിക്കേറ്റ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

rajinikanth_640x480_51436090226

ഷൂട്ടിങിനിടെയുണ്ടായ വീഴ്ചയിലാണ് താരത്തിന് പരിക്കേറ്റത്. കോളമ്പാക്കത്തെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. രജനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പരിക്ക് സാരമുള്ളതല്ലെന്നും ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. പരിക്കേറ്റതായി അറിഞ്ഞ് രജനിയുടെ ആരാധകര്‍ ആസ്പത്രി പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്.
സൂപ്പര്‍ ഹിറ്റ് ചിത്രമായ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍.

enthiran-poster-main