തിരുവനന്തപുരം: പരസ്പരം ആരോപണമുന്നയിച്ച് വിവാദത്തിലായ രാജു നാരായണ സ്വാമിയെയും ബിജു പ്രഭാകറിനെയും പുറത്താക്കി കാര്‍ഷിക വകുപ്പില്‍ സര്‍ക്കാരിന്റെ ശുദ്ധികലശം. ടികാറാം മീണയാണ് പുതിയ കൃഷി വകുപ്പ് സെക്രട്ടറി. പുതിയ കൃഷി വകുപ്പ് ഡയറക്ടറെ പിന്നീട് തീരുമാനിക്കും.

പുറത്താക്കല്‍ തീരുമാനത്തിനും കൃഷി വകുപ്പ് സെക്രട്ടറി നിയമനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

എന്നാല്‍ പുറത്താക്കപ്പെട്ട രണ്ടു ഉദ്യോഗസ്ഥര്‍ക്കും പുതിയ നിയമനങ്ങള്‍ നല്‍കിയിട്ടില്ല.
രണ്ടു ദിവസമായി തുടര്‍ന്നു വരുന്ന ചര്‍ച്ചകള്‍ക്ക് കടുത്ത നടപടിയിലൂടെ വിരാമമിട്ടിരിക്കുകയാണ് ഇടതു സര്‍ക്കാര്‍.