മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം മുമ്പോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കേസില്‍ പ്രമുഖ നടി ദീപിക പദുക്കോണ്‍, ശ്രാദ്ധ കപൂര്‍, സാറ അലിഖാന്‍, രകുല്‍ പ്രീത് സിങ് എന്നിവരില്‍ നിന്ന് മൊഴിയെടുത്തത് ബോളിവുഡ് ഞെട്ടലോടെയാണ് കേട്ടത്. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയില്‍ നിന്നാണ് അന്വേഷണം ഇവരിലേക്കെല്ലാം നീണ്ടത്.

ഇതിനിടെ, ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടി രേഖാ സാവന്ത്. വിശപ്പ് കുറയ്ക്കാന്‍ നടിമാര്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ട് എന്നാണ് രേഖ പറയുന്നത്. കൂടുതല്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത് തടി കുറയാന്‍ സഹായിക്കും. ചിലര്‍ തനിക്കും ഈ ഉപദേശം നല്‍കിയിരുന്നു എന്നും അവര്‍ വെളിപ്പെടുത്തുന്നു.

പതിനഞ്ചു വര്‍ഷമായി താന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. ഗ്ലാമര്‍ നിലനിര്‍ത്താന്‍ പല അഭിനേതാക്കളും കഞ്ചാവ് ഉപയോഗിക്കാറുണ്ട്- ഒരഭിമുഖത്തില്‍ അവര്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ ലഹരി ഉപയോഗിക്കാറില്ലെന്ന് നടിമാര്‍ എന്‍സിബിക്കു മുമ്പില്‍ അറിയിച്ചിട്ടുണ്ട്.

അതിനിടെ, കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെയും സഹോദരന്‍ ഷൗവിക് ചക്രവര്‍ത്തിയുടെയും ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി നാളെ പരിഗണിക്കും. കേസില്‍ ക്ഷിജിത് പ്രസന്ദ് എന്നൊരാള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.