കൊച്ചി: സിനിമയില്‍ നായികവേഷത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ദന്തഡോക്ടറായ യുവതിയെ പീഢിപ്പിച്ചുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നായികാവേഷം നല്‍കാമെന്ന് പറഞ്ഞ് 33ലക്ഷം രൂപയും തട്ടിയെടുത്ത അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സന്‍ ലോനപ്പനെയാണ് എറണാംകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

അമേരിക്കന്‍ മലയാളിയും ദന്ത ഡോക്ടറുമായ യുവതിയാണ് പീഡനത്തിന് ഇരയായത്. ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇവര്‍. സിനിമയില്‍ നായികാവേഷം ലഭിക്കുന്നതിന് മന്ത്രവാദം അടക്കമുള്ള ആഭിചാരക്രിയകള്‍ നടത്തുന്നതിന് പണം വേണമെന്ന് പറഞ്ഞായിരുന്നു വിന്‍സന്‍ പണം തട്ടിയെടുത്തത്.