വടകര : ഭിന്നശേഷിക്കാരിയായ 12 വയസുകാരിയെ പീഡിപ്പിച്ചതിനു അയല്‍വാസിയായ വൃദ്ധന്‍ അറസ്റ്റില്‍. ചോറോട് ഈസ്റ്റ് മാങ്ങാട്ടുപാറയിലെ കുഞ്ഞിരാമനെയാണ് (75) വടകര പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്. ഇത് സംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗിക ചുവയോടെ തലോടുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. പ്രതിയെ കാണുമ്പോള്‍ പെണ്‍കുട്ടി അസ്വസ്തത പ്രകടിപ്പിച്ചതോടെയാണ് സം‘വം പുറത്തായത്.