ലോക സന്തോഷദിനത്തോടനുബന്ധിച്ച് റാസല്‍ഖൈമയില്‍ പിഴയില്‍ കുറവ് വരുത്താന്‍ തീരുമാനം. റാല്‍ഖൈമ പബ്ലിക് സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് പിഴയില്‍ 30ശതമാനം കുറവ് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ലോകസന്തോഷദിനത്തോടനുബന്ധിച്ചാണ് പിഴ കുറത്താനുള്ള തീരുമാനമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് മുഹമ്മദ് അഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. ഇതിന്റെ കാലാവധി മാര്‍ച്ച് 20 മുതല്‍ 22 വരെയാണ് നിലനില്‍ക്കുക. മികച്ച തൊഴിലിടങ്ങള്‍ നിലനിര്‍ത്താന്‍ സന്തോഷവാന്‍മാരായ തൊഴിലാളികളെ ആവശ്യമാണെന്നും അതിനാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.