kerala
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ രണ്ട് പ്രവൃത്തി ദിവസത്തിനകം പൂർത്തിയാക്കണം: ഉത്തരവിറക്കി ട്രാൻസ്പോർട്ട് കമ്മീഷണർ
സംസ്ഥാനത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാനത്ത് മേൽവിലാസം ഉള്ളവർ ആധാറിന്റെ പകർപ്പിനോടൊപ്പം നിർബന്ധമായും താൽക്കാലിക മേൽവിലാസം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം

തിരുവനന്തപുരം: പുതിയ വാഹനം രജിസ്റ്റർ ചെയ്യുന്നതിനായി ‘വാഹൻ’ പോർട്ടൽ മുഖാന്തരം അപേക്ഷ ലഭിച്ചാൽ രണ്ട് പ്രവൃത്തി ദിവസത്തിനകം നമ്പർ അനുവദിക്കാൻ ഉത്തരവ്. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.
അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അവ സമയബന്ധിതമായി തന്നെ രേഖപ്പെടുത്തണം. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. അതേസമയം, വാഹനം ഒരു സ്ഥാപന മേധാവിയുടെ പേരിൽ രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ആ വ്യക്തിയുടെ ആധാർ നമ്പർ, പാൻ നമ്പർ തുടങ്ങിയ വിവരങ്ങൾ വേണമെന്ന് നിർബന്ധിക്കാൻ പാടുള്ളതല്ല.
അപേക്ഷയിൽ നോമിനിയുടെ പേര് നിർബന്ധമല്ല. നോമിനിയുടെ പേര് ചേർത്താൽ മാത്രമേ ഐഡി പ്രൂഫുകൾ ആവശ്യപ്പെടാവൂ. സംസ്ഥാനത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാനത്ത് മേൽവിലാസം ഉള്ളവർ ആധാറിന്റെ പകർപ്പിനോടൊപ്പം നിർബന്ധമായും താൽക്കാലിക മേൽവിലാസം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. ഇതിനുശേഷമാണ് രജിസ്ട്രേഷൻ അനുവദിക്കേണ്ടത്. പുതുക്കിയ മാറ്റങ്ങൾ മാർച്ച് ഒന്ന് മുതൽ പ്രബലത്തിലാകുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി.
kerala
മഴ തുടരുന്നു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം
.കാസര്‍കോഡ്,കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം.കാസര്‍കോഡ്,കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്,വയനാട്,പത്തനംതിട്ട,കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
kerala
പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച; 11.58 ലക്ഷം രൂപയുടെ നഷ്ടം
തിരുവനന്തപുരം ചിറയിന്‍കീഴ് ആളില്ലാതിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച.

തിരുവനന്തപുരം ചിറയിന്‍കീഴ് ആളില്ലാതിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച. ചിറയിന്‍കീഴ് ഒറ്റപ്ലാമുക്ക് ഷാരോണ്‍ ഡെയിലില്‍ സുശീല സി.പെരേരയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 107 ഗ്രാം സ്വര്‍ണവും ഇന്ത്യന്‍, വിദേശ കറന്‍സികളും മോഷ്ടിക്കപ്പെട്ടു. മൊത്തം 11.58 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
മകളുടെ ഭര്‍ത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി സുശീല വീട്ടില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് മനസിലാക്കിയത്. വീടിനുള്ളിലെ ഷെല്‍ഫുകള്‍ തുറന്ന് അതിലെ സാധനങ്ങള്‍ എല്ലാം വാരിവലിച്ചിട്ടിരിക്കുകയായിരുന്നു.
അലമാരകളില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് നഷ്ടമായത്. മാല, വളകള്‍, കമ്മലുകള്‍, മോതിരം തുടങ്ങിയവയാണ് കവര്‍ന്നത്. ഇന്ത്യന്‍ രൂപ, സൗദി, യു.എ.ഇ കറന്‍സികള്‍, വിലയേറിയ വാച്ച് എന്നിവയും നഷ്ടമായിട്ടുണ്ട്. മരുമകന്റെ ചികിത്സ ആവശ്യങ്ങള്‍ക്കായി മകള്‍ സൂക്ഷിക്കാന്‍ നല്‍കിയിരുന്നതാണ് പണം. ചിറയിന്‍കീഴ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
kerala
തലപ്പാടി വാഹനാപകടം; ബസിന്റെ അമിതവേഗതയും ടയറിന്റെ തേയ്മാനവുമാണ് അപകടത്തിന് കാരണം
കാസര്‍ഗോഡ് തലപ്പാടിയില്‍ ആറുപേരുടെ മരണത്തിനിടയായ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്.

കാസര്‍ഗോഡ് തലപ്പാടിയില്‍ ആറുപേരുടെ മരണത്തിനിടയായ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. ബസ് ടയറിന്റെ തേയ്മാനമാണ് അപകട വ്യാപ്തി വര്‍ദ്ധിക്കാന്‍ കാരണമായെന്നും ആര്‍ടിഒയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് ഡ്രൈവര്‍ നിജലിംഗപ്പ പൊലീസിന് നല്‍കിയ മൊഴി. മൊഴി തെറ്റാണെന്നും ടയറിന് തേയ്മാനവും ഡ്രൈവറുടെ അമിതവേഗതയും, അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് മാട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി.
അപകടത്തില്‍ ആറ് കര്‍ണാടക സ്വദേശികളാണ് മരിച്ചത്.
-
kerala1 day ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്‍.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
kerala1 day ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില്‍ തുടരുന്നു; രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
-
kerala3 days ago
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; കാല്‍നടയാത്രക്കാര്‍ക്കടക്കം യാത്ര വിലക്ക്
-
kerala1 day ago
ജനാധിപത്യത്തിലേക്ക് തേര് തെളിച്ച വില്ലുവണ്ടി
-
kerala3 days ago
‘ആദ്യം എസ്.എഫ്.ഐ തോറ്റു, പിന്നീടവര്‍ വര്‍ഗ്ഗീയതയെ കൂട്ടുപിടിച്ചു’: പി.കെ നവാസ്
-
kerala3 days ago
നെഹ്രു ട്രോഫി വള്ളംകളി; 30ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകം
-
kerala3 days ago
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് നേരെയുള്ള അക്രമം; ജനാധിപത്യ വിരുദ്ധമെന്ന് കെപിസിസി
-
Film3 days ago
ഓണം മോഹൻലാലിന്റെ ‘ഹൃദയപൂർവ്വം’ കൊണ്ടുപോകുമോ?; ഹൃദയപൂര്‍വം ട്രെയിലര്‍ പുറത്ത്