X

“വിമാനത്തില്‍ ഭീകരന്‍”; പോസ്റ്റിട്ട് പുലിവാല് പിടിച്ച് കൗമാരക്കാരന്‍

കൊല്‍ക്കത്ത: വിമാനത്തില്‍ യാത്ര തുടരുന്നതിനു മുന്‍പു സമൂഹ മാധ്യങ്ങളിലൂടെ സുഹൃത്തുക്കള്‍ക്കായി ‘വിമാനത്തില്‍ ഭീകരന്‍, സ്ത്രീകളുടെ ഹൃദയം ഞാന്‍ തര്‍ക്കും’ എന്ന പോസ്റ്റിട്ട കൗമാരക്കാരന്‍ പിടിച്ചത് പുലിവാല്‍. തീവ്രവാദിയെന്ന് ആരോപിച്ച് സുരക്ഷാ സൈന്യം കൗമാരക്കാരനെ തടഞ്ഞു വച്ചു. മിനിറ്റുകളോളം വൈകിയ വിമാനം യുവാവില്ലാതെ പറന്നുയര്‍ന്നു.
ഇന്നലെ രാവിലെ 7.30ന് കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് നാടകീയ രംഗങ്ങള്‍ നടന്നത്. കൊല്‍ക്കത്ത-മുംബൈ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ എത്തിയ യോഗ് വേദന്‍ പൊദ്ദാര്‍ എന്ന യാത്രക്കാരനെയാണ് സിഐഎസ്എഫ് അറസ്റ്റ് ചെയ്തത്. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് ഇയാള്‍ മുഖംമൂടി ധരിച്ച ഫോട്ടോ, ഇയാള്‍ വിമാനം തര്‍ക്കും എന്ന അറിയിപ്പോടെ ഫോണില്‍ സന്ദേശം അയയ്ക്കുന്നതു കണ്ടതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മുംബൈയിലേക്കു പോകാനായി ജെറ്റ് എയര്‍വെയ്‌സ് വിമാനം രാവിലെ 8.15ന് റണ്‍വെയില്‍ എത്തിയപ്പോഴാണ് സംഭവം.

ഭീകരന്‍, തകര്‍ക്കല്‍ തുടങ്ങിയ വാക്കുകളോടെ മുഖം മൂടി ധരിച്ചയാളിന്റെ ചിത്രം യോഗ് വേദന്‍ പൊദ്ദാര്‍ അയയ്ക്കുന്നതു ശ്രദ്ധയില്‍പെട്ട സഹയാത്രികന്‍ വിവരം വിമാന ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലെത്തിയ സുരക്ഷാ സൈന്യം യോഗ് വേദനെ കസ്്റ്റഡിയിലെടുത്തു. തുടര്‍ന്ന് സൈന്യം നടത്തിയ ചോദ്യം ചെയ്യലില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാനാണ് പോസ്റ്റിട്ടതെന്നാണ് വിവരം. എന്തായാലും സൈന്യത്തിന്റെ വിരട്ടലില്‍ കൗമാരക്കാന് പനി പിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സുഹൃത്തുക്കളെ കബളിപ്പിക്കാന്‍ മകന്‍ ശ്രമിച്ചതായിരിക്കുമെന്ന് യോഗിന്റെ പിതാവ് പറഞ്ഞു. സൈന്യത്തിന്റെ പിശോധനയ്ക്ക് ശേഷം വിമാനം മുംബൈക്ക് പോയി.

chandrika: