X
    Categories: gulfNews

ലാഭേച്ഛയില്ലാത്ത ലോകത്തിലെ ആദ്യ നഗരം റിയാദിൽ –സഊദി കിരീടാവകാശി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: ലോകത്തെ ആദ്യത്തെ ലാഭേച്ഛയില്ലാത്ത നഗരം റിയാദിൽ സ്ഥാപിക്കുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു . റിയാദ് നഗരത്തിന് തൊട്ടടുത്തായി ഇർഖ ഡിസ്ട്രിക്ടിലാണ് പുതിയ നഗരം നിലവിൽ വരിക. ഇതോടെ ആഗോള തലത്തിൽ തന്നെ ലാഭേതരമായി പ്രവർത്തിക്കുന്ന ഏക നഗരമായി സഊദിയുടെ തലസ്ഥാന നഗരി മാറും. ഉപയോക്താക്കൾക്ക് ആകർഷകമായ അവസരങ്ങൾ സൃഷ്ടിക്കാൻ പുതിയ നഗരത്തിൽ സംവിധാനങ്ങളുണ്ടാകും.

പ്രാദേശിക അന്തർദേശീയ തലങ്ങളിൽ ജീവകാരുണ്യ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിധം സാമൂഹ്യ സന്നദ്ധ പ്രവർത്തകരെ വളർത്തിയെടുക്കാൻ ഈ പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട് . കൂടാതെ അതിനൂതനമായ കണ്ടെത്തലുകളെ പ്രോത്സാഹിപ്പിക്കാനുള്ള മിസ്ക്ക് ഫൗണ്ടേഷന്റെ ശ്രമങ്ങൾക്ക് ശക്തി പകരുന്നതാണ് നോൺ പ്രോഫിറ്റ് സിറ്റിയെന്നും കിരീടാവകാശി വ്യക്തമാക്കി.

റിയാദ് നഗരത്തിന് സമീപം വാദി ഹനീഫക്ക് അടുത്താണ് 3.4 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ഇർഖ നോൺ പ്രോഫിറ്റ് സിറ്റി രൂപപ്പെടുത്തുക. ആധുനികമായ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് ലോകം ഉറ്റുനോക്കുന്ന നഗര നിർമ്മാണം. സുസ്ഥിര വികസനവും കാൽനടയാത്രയും പ്രോത്സാഹിപ്പിക്കുന്ന വിധത്തിലായിരിക്കും ഈ നൂതന പദ്ധതി. ഈ നഗരത്തിന്റെ 44 ശതമാനവും ഹരിതാഭമായ തുറന്ന കേന്ദ്രങ്ങളായിരിക്കും.

വിവിധ തലങ്ങളിലെ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ഉന്നത പഠന കേന്ദ്രങ്ങൾ , മിസ്ക്ക് കോളേജുകൾ , സയൻസ് മ്യൂസിയം, വിശാലമായ കോൺഫറൻസ് ഹാൾ, റോബോട്ടിക്സും നിർമിത ബുദ്ധിയും പ്രയോജനപ്പെടുത്തിയുള്ള ക്രീയേറ്റീവ് സെന്റർ , ആർട്സ് അക്കാദമി , ആർട്സ് ഗാലറി , ആർട്സ് തീയേറ്റർ , കളിസ്ഥലം , കുക്കിംഗ് അക്കാദമി, റെസിഡൻഷ്യൽ കോംപ്ലക്സ് എന്നിവയും പുതിയ നഗരത്തിൽ നിർമ്മിക്കുമെന്ന് കിരീടാവകാശി പറഞ്ഞു . അതോടൊപ്പം സമൂഹത്തെ സഹായിക്കുന്നതിനായി ലോകരാജ്യങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളെയും നിക്ഷേപങ്ങളെയും നോൺ പ്രോഫിറ്റ് നഗരത്തിലേക്ക് ആകർഷിക്കാനും സംവിധാങ്ങൾ ഒരുക്കും

web desk 3: