X
    Categories: CultureMoreViews

അവശത നടിച്ചു റോഡില്‍ കിടന്നയാള്‍ രക്ഷിക്കാനെത്തിയ യുവാവിനെ ആക്രമിച്ച് 27000 രൂപ കവര്‍ന്നു

കൊല്ലം: അവശത നടിച്ചു റോഡില്‍ കിടന്നയാള്‍ രക്ഷിക്കാനെത്തിയ യുവാവിനെ ആക്രമിച്ച് 27000 രൂപ കവര്‍ന്നു. തേവലക്കര പടിഞ്ഞാറ്റക്കര ആര്‍.എ ഭവനത്തില്‍ രതീഷ്‌കുമാറിനെയാണ് ആക്രമിച്ച പണം കവര്‍ന്നത്. വ്യാഴാഴ്ച്ച രാത്രി 11ന് ചവറ പടിഞ്ഞാറ്റക്കര പൈപ്പ് ജംഗ്ഷന് തെക്കുവശം എസ്.എന്‍.വി. സ്‌കൂളിന് സമീപമായിരുന്നു സംഭവം.

സുഹൃത്തിന്റെ കടയില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുമ്പോള്‍ സ്‌കൂളിന് പടിഞ്ഞാറെ റോഡിന് വളവില്‍ ഒരാള്‍ കമിഴ്ന്നു കിടക്കുന്നത് കണ്ട് രതീഷ് സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങി ഇയാളെ പൊക്കിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ രതീഷിന്റെ കഴുത്തിന് പിന്നില്‍ ശക്തിയായി അടിച്ച് പോക്കറ്റില്‍ നിന്ന് പഴ്‌സ് വലിച്ചെടുത്ത് ഓടി മറിയുകയായിരുന്നു.

അടിയേറ്റ് തരിച്ചുനിന്ന രതീഷീന് ആളെ തിരിച്ചറിയാനായില്ല. തുടര്‍ന്ന് ബന്ധുക്കളേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. സാമൂഹിക മാധ്യമ കൂട്ടായ്മയിലെ അവശതയനുഭവിക്കുന്ന സുഹൃത്തുക്കളുടെ കുടുംബങ്ങളെ സഹായിക്കാന്‍ കൂട്ടായ്മയിലെ അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച പണമാണ് നഷ്ടമായത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: