നീണ്ട കാത്തിരിപ്പിനൊടുവില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോക്ക് യുവന്റസ് ജേഴ്സിയില്‍ ഗോള്‍ നേടി. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസില്‍ എത്തിയ ശേഷം ആദ്യ ഗോള്‍ നേടിയ റൊണാള്‍ഡോ ആരാധകര്‍ക്ക് മുന്നില്‍ വന്‍ ആഹ്ലാദ പ്രകടനമാണ് നടത്തിയത്. യുവന്റസിനായി 320 മിനുട്ടുകള്‍ കളത്തില്‍ ചലവിട്ടതിന്് ശേഷമാണ് റൊണാള്‍ഡോ തന്റെ ആദ്യ ഗോള്‍ കണ്ടെത്തിയിരിക്കുന്നത്.

ആദ്യ ഗോളിന് ശേഷം സുന്ദരമായ രണ്ടാം ഗോളും സിആര്‍7 കണ്ടെത്തിയതോടെ സസുവോളയുമായുള്ള മത്സരത്തില്‍ യുവന്റസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു.

യുവന്റസിലെത്തി ആദ്യ മൂന്ന് മത്സരങ്ങളിലും റൊണാള്‍ഡോക്ക് ഗോള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെ താരം വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്.

രണ്ടാം പകുതിയില്‍ 50-ാം മിനുട്ടിലാണ് പുതിയ ടീമിനായുള്ള തന്റെ ആദ്യ ഗോള്‍ റൊണാള്‍ഡോ കണ്ടെത്തിയ്. സസുവോള പ്രതിരോധ താരത്തിന്റെ പിഴവ് മുതലെടുത്ത് റൊണാള്‍ഡോ ഗോള്‍ അത്ര ഹരം തരുന്നതായിരുന്നില്ല. എന്നാല്‍ 65ാം മിനുട്ടില്‍ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ സുന്ദരമായിരുന്നു റോണാള്‍ഡോയുടെ രണ്ടാം ഗോള്‍.