X

ആര്‍.എസ്.സി അബുദാബി സിറ്റി സോണ്‍ ‘തര്‍തീല്‍’: മുറൂര്‍ സെക്ടര്‍ ജേതാക്കള്‍

അബുദാബി: ആറാമത് എഡിഷന്‍ ആര്‍ എസ് സി അബുദാബി സിറ്റി സോണ്‍ ‘തര്‍തീല്‍’ ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിച്ചു. ആറ് സെക്ടറുകളിലായി നൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ 62 പോയന്റ് നേടി മുറൂര്‍ സെക്ടര്‍ ഒന്നാം സ്ഥാനവും 55 പോയിന്റോടെ മദീനാ സായിദ് സെക്ടര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പ്രഗത്ഭരായ ഖാരിഉകളുടെ നേതൃത്വത്തില്‍ നടന്ന സബ്ഉല്‍ ഖിറാഅത് ഖുര്‍ആന്‍ പാരായണസെഷന്‍ ‘ഖുര്‍ആന്‍ വിസ്മയം സദസ്സിനെ വിശുദ്ധമായ ഖുര്‍ആനിന്റെ വശ്യമായ പാരായണണശൈലി ശ്രദ്ധേയമായി.വിജയികള്‍ക്കുള്ള സമ്മാനവിതരണവും ഖുര്‍ആന്‍ പാരായണവുമായി ബന്ധപ്പെട്ടു വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ആദരവും നടന്നു.

webdesk11: