മുംബൈ: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ്. പിടിഐ യുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70.55 എന്ന താഴ്ന്ന നിലയിലെത്തി. ഇന്നു തന്നെ 9 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്.

അന്താരാഷ്ട്ര വിപണിയില്‍ ക്ഡൂഡ് ഓയിലിന്റെ വില വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യം തകരാന്‍ കാരണമായത്. ഇറക്കുമതി മേഖലയില്‍ ഡോളറിന് ഇന്ന് ആവശ്യകത വര്‍ദ്ധിച്ചതും രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണമായി.