X

സിറിയയില്‍ റഷ്യന്‍ പോര്‍വിമാനം വിമതര്‍ വെടിവെച്ചിട്ടു : തിരിച്ചടിച്ച് റഷ്യ

al qaedaദമസ്‌കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്്‌ലിബ് പ്രവിശ്യയില്‍ സിറിയന്‍ വിമതര്‍ റഷ്യന്‍ പോര്‍വിമാനം വെടിവെച്ചിട്ടു. സുഖോയ് 25 യുദ്ധവിമാനമാണ് വെടിയേറ്റ് തകര്‍ന്നുവീണത്.

വിമാനത്തിന്റെ പൈലറ്റ് ഇജക്ഷന്‍ സീറ്റ് ഉപയോഗിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും വിമതരുടെ വെടിയേറ്റ് മരിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു. ജീവനോടെ പിടികൂടാനുള്ള വിമതരുടെ ശ്രമം ചെറുക്കുന്നതിനിടെയാണ് പൈലറ്റിന് വെടിയേറ്റത്. ജബ്ഹതുല്‍ നുസ്‌റ തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്.

അല്‍ഖാഇദയുമായി ബന്ധമുള്ള അല്‍ നുസ്‌റ ഫ്രണ്ടിന്റെ വകഭേദമായ തഹ്‌രീര്‍ അല്‍ ഷാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തകര്‍ന്ന പോര്‍വിമാനത്തിന്റെ പൈലറ്റിന്റേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ ദൃശ്യം വിമതര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന് കത്തിക്കരിഞ്ഞ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപം വിമതപോരാളികള്‍ കാവല്‍നില്‍ക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്. പോര്‍വിമാനം തകര്‍ന്നുവീണ മേഖലയില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായും മുപ്പതോളം പേര്‍ കൊല്ലപ്പെട്ടതായും റഷ്യന്‍ അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും പെടുമെന്ന് വിമതര്‍ പറയുന്നു.

chandrika: