X

സുരക്ഷിത ഡ്രൈവിംഗ്: അബുദാബിയില്‍ കഴിഞ്ഞവര്‍ഷം 99,121 പേര്‍ക്ക് ബോധവല്‍ക്കരണം

സുരക്ഷിത ഡ്രൈവിംഗ് എന്ന സന്ദേശവുമായി അബുദാബി പൊലീസ് 99,121 പേര്‍ക്ക് ബോധവല്‍ക്കരണം നടത്തി.
വഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങളും വിശിഷ്യാ ലഹരി ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2021ലാണ് ഇത്രയും പേരില്‍ ബോധവല്‍ക്കരണം നടത്തിയത്.

ലഹരി ഉപയോഗം പൊതുസമൂഹത്തിനും ആരോഗ്യത്തിനും അത്യധികം ആപത്താണെന്നും ഇതുസംബന്ധിച്ച ബോധവല്‍ക്കരണം വന്‍വിജയകരമാണെന്നും അബുദാബി പൊലീസ് ലഹരിവിരുദ്ധ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ താഹിര്‍ ഗരീബ് അല്‍ദാഹിരി വ്യക്തമാക്കി.

അബുദാബിയിലെ ഡ്രൈവിംഗ് പരിശീലന കേന്ദ്രമായ എമിറേറ്റ്സ് ഡ്രൈവിംഗ് കമ്പനിയില്‍ അബുദാബി പൊലീസ് നത്തുന്ന ബോധവല്‍ക്കരണം ഫലപ്രദമാണെന്ന് കേണല്‍ മുഹമ്മദ് അല്‍ ബുറൈക് അല്‍ആംരി പറഞ്ഞു.

web desk 3: