മൊഗാദിഷു: സാഗര്‍ ചുഴലിക്കാറ്റില്‍ സോമാലിയയില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ചുഴലിക്കാറ്റിലും മഴയിലുമാണ് ഏറെയും പേര്‍ കൊല്ലപ്പെട്ടത്. രാജ്യത്ത് ഇനിയും മഴ ശമിച്ചിട്ടില്ല. സോമാലിയയിലെ രണ്ട് ജില്ലകൡലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. മരിച്ചവര്‍ ഏറെയും ഈ ജില്ലകളിലുള്ളവര്‍ തന്നെയാണ്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് ചുഴലിക്കാറ്റും കനത്ത മഴയും അനുഭവപ്പെട്ടത്. ശക്തമായ വരള്‍ച്ചയെ തുടര്‍ന്ന് രാജ്യം ക്ഷാമം നേരിടുകയായിരുന്നു. വരള്‍ച്ചയില്‍ കാര്‍ഷിക മേഖല പൂര്‍ണമായി തകര്‍ന്നിരുന്നു. സാഗര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് 10,000 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചതായി ഭരണകൂടം അറിയിച്ചു.