Connect with us

Culture

ഭരണഘടനയെ അട്ടിമറിക്കാന്‍ കേന്ദ്ര നീക്കം: ഹൈദരലി തങ്ങള്‍

Published

on

മലപ്പുറം: ഏക സിവില്‍കോഡിന്റെയും മുത്തലാഖിന്റെയും പേരില്‍ രാജ്യത്തെ ഭരണഘടനയെ അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മലപ്പുറത്ത് നടത്തിയ ശരീഅത്ത് സംരക്ഷണ റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.14955973_1349319005102057_4069799264734609892_n

ശരീഅത്തിനെതിരെ പല ഗൂഢാലോചനകളും ഒളി അജണ്ടകളും ഉണ്ടെന്നും തങ്ങള്‍ പറഞ്ഞു. ജനാധിപത്യത്തെയും മതേതരത്വത്തേയും വെല്ലുവിളിക്കുന്ന ചില വര്‍ഗീയ വാദികളുടെ ഗൂഢ തന്ത്രമാണിത്.ഇസ്‌ലാമിക നിയമങ്ങള്‍ മനുഷ്യര്‍ പടച്ചുണ്ടാക്കിയതല്ല. മറിച്ച് അല്ലാഹുവില്‍ നിന്നുള്ള ദൈവിക മൗലിക നിയമങ്ങളാണ്. അതില്‍ മാറ്റത്തിരുത്തലുകള്‍ വരുത്താനോ കൈകടത്താനോ നമുക്ക് സാധ്യമല്ല. ഇതാണ് മുസ്‌ലിംകളുടെ വിശ്വാസം. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. രാജ്യത്തിന്റെ ഭരണഘടന മുസ്‌ലിംകള്‍ക്ക് അത് വകവെച്ച് നല്‍കുന്നുണ്ട്.14907178_1349320555101902_1903237798685174573_n

വിവാഹം, വിവാഹ മോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിലെല്ലാം മതത്തിന്റെ നിര്‍ദേശങ്ങളും ശാസനകളും നിലനില്‍ക്കുന്നത്് കൊണ്ട് അത്തരം കാര്യങ്ങളില്‍ മതനിയമങ്ങള്‍ പാലിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. ഈ സ്വാതന്ത്ര്യത്തെ എടുത്തുമാറ്റി രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഒരു നിയമം എന്ന ഏക സിവില്‍ കോഡ് നടപ്പിലാക്കാനാണ് ഇന്ന് ഭരണകൂടം ശ്രമിക്കുന്നത്. മുത്തലാഖിന്റെ പേരില്‍ ഇസ്‌ലാമിക ശരീഅത്തിനെതിരെ ചില കേന്ദ്രങ്ങള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണ്. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള മതമാണ് പരിശുദ്ധ ഇസ്‌ലാം.
കൃത്യമായി ഇസ്‌ലാമിനെ മനസ്സിലാക്കാത്തവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളത്. നല്ല രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കി ഇത്തരം വിമര്‍ശനങ്ങളില്‍ നിന്ന് അവര്‍ പിന്മാറണമെന്നാണ് പറയാനുള്ളത്. കക്ഷി രാഷ്്ട്രീയ മത ഭേതമന്യേ എല്ലാവരും ഇതിനെ പ്രതിരോധിക്കാനും സമര പരിപാടികളുമായി മുന്നോട്ട് പോവാനും തയാറാവണം. കഴിഞ്ഞ ദിവസം മലപ്പുറം കലക്്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനം മലപ്പുറത്തിന്റ പൊതുമനസ്സിനെ അത്യന്തം മുറിവേല്‍പ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായിരുന്നു. ഉത്തരേന്ത്യയില്‍ നിരന്തരം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായപ്പോഴെല്ലാം മതസൗഹാര്‍ദത്തിന്റെ പ്രതീകമായി നിലനില്‍ക്കുകയായിരുന്നു മലപ്പുറം. ഇവിടത്തെ സൗഹാര്‍ദവും സ്‌നേഹവും സാഹോദര്യവും സഹവര്‍ത്തിത്വവും ഐക്യവും തകര്‍ക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ നടത്തുന്ന വൃത്തികെട്ട പ്രവര്‍ത്തനങ്ങളാണിതെന്ന് തിരിച്ചറിയണമെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.14902825_721908544630279_1756630463382033568_o

സ്വാഗതസംഘം ചെയര്‍മാന്‍ ഹാജി കെ മമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു. സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാര്‍, സമസ്ത മലപ്പുറം ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി കുഞ്ഞാണി മുസ്്‌ലിയാര്‍,എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ ഷാനവാസ്, പി.വി അബ്ദുല്‍ വഹാബ്, സിറാജ് ഇബ്രാഹീം സുലൈമാന്‍ സേട്ടു പ്രസംഗിച്ചു. സമസ്ത മുശാവറ അംഗം ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സത്താര്‍ പന്തലൂര്‍ സ്വാഗതവും കെ.എ റഹ്്മാന്‍ ഫൈസി നന്ദിയും പറഞ്ഞു.

വൈകുന്നേരം നാലുമണിക്ക് എം.എസ്.പി ഗ്രൗണ്ടില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ റാലിക്ക് തുടക്കമായി. കിഴക്കേതല ശംസുല്‍ഉലമ നഗരിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജനലക്ഷങ്ങള്‍ പങ്കെടുത്തു. നീതി നിഷേധത്തിന്റെ നിഗൂഢ നീക്കങ്ങളോട് സമരസപ്പെടാന്‍ തെല്ലുമാവില്ലെന്ന് പ്രഖ്യാപിച്ച് നാനാദിക്കില്‍ നിന്നായി ഒഴികിയെത്തിയ ജനസഞ്ചയം മലപ്പുറത്ത് മനുഷ്യക്കടല്‍ തീര്‍ക്കുകയായുരന്നു.

2സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എം.പി സംസാരിച്ചു.

photo courtesy: social media

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ശത്രുക്കളാല്‍ ചുറ്റപ്പെട്ടാല്‍ എങ്ങനെ അതിജീവിക്കണമെന്ന് ഇസ്രാഈലിനെ കണ്ട് അസ്സം പഠിക്കണം: ഹിമന്ത ബിശ്വ ശര്‍മ

അസ്സമിന്റെ അതിര്‍ത്തികള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.

Published

on

എതിരാളികളാല്‍ ചുറ്റപ്പെട്ടാലും അതിജീവിക്കാന്‍ ഇസ്രാഈലില്‍ നിന്ന് പാഠം പഠിക്കേണ്ടതുണ്ടെന്ന് അസ്സം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. സോനിത്പൂര്‍ ജില്ലയിലെ ജമുഗുരിഹാട്ടില്‍ സ്വാഹിദ് ദിവസ് ആഘോഷത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസ്സമിന്റെ അതിര്‍ത്തികള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.

‘ചരിത്രപരമായി, ബംഗ്ലാദേശ്, മ്യാന്‍മര്‍, പശ്ചിമ ബംഗാള്‍ എന്നിവയുമായി ഞങ്ങള്‍ അതിര്‍ത്തികള്‍ പങ്കിട്ടിട്ടുണ്ട്. ഞങ്ങള്‍ (ആസാമികള്‍) 12 ജില്ലകളില്‍ ന്യൂനപക്ഷമാണ്,’ ഹിമന്ത പറയുന്നു. ‘ശത്രുക്കളാല്‍ ചുറ്റപ്പെട്ടപ്പോള്‍ പോലും വിജ്ഞാനവും ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഒരു ശക്തമായ രാജ്യമായി മാറിയതെങ്ങനെയെന്ന് ഇസ്രായേല്‍ പോലുള്ള രാജ്യങ്ങളുടെ ചരിത്രത്തില്‍ നിന്ന് നമുക്ക് പഠിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമുക്ക് ഒരു സമുദായമായി നിലനില്‍ക്കാന്‍ കഴിയൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നാം ഇപ്പോള്‍ മറ്റൊരു വഴിത്തിരിവിലാണ്. അസം പ്രക്ഷോഭം അസമീസ് ജനതയുടെ വ്യക്തിത്വം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഭീഷണി അപ്രത്യക്ഷമായിട്ടില്ലെന്ന് നമ്മള്‍ സമ്മതിക്കണം. ഓരോ ദിവസവും ജനസംഖ്യാശാസ്ത്രം മാറുകയാണ്, ഓരോ ദിവസവും തദ്ദേശവാസികള്‍ക്ക് ഭൂമി നഷ്ടപ്പെടുന്നു”. ആസാമികള്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെടുന്നതിന് കോണ്‍ഗ്രസ് ഉത്തരവാദികളാണെന്ന് ഹിമന്ത ആരോപിച്ചു. ചണ്ഡീഗഢിന്റെ വിസ്തൃതിക്ക് തുല്യമായ ഏകദേശം 10,000 ഹെക്ടര്‍ ഭൂമി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കൈയേറ്റത്തില്‍ നിന്ന് ഒഴിപ്പിച്ചതായി ശര്‍മ വ്യക്തമാക്കി.

നുഴഞ്ഞുകയറ്റക്കാരെ തുരത്തുക എന്നതാണ് അസം പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ലക്ഷ്യമെങ്കില്‍, സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുകയാണ് അതിന്റെ സാമ്പത്തിക ലക്ഷ്യമെന്നും യുവാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ണായക പങ്കുണ്ടെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘പുഷ്പ 2’ പ്രദർശനത്തിനിടെ ആന്ധ്രയിൽ വീണ്ടും മരണം; 35 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ചത്.

Published

on

പുഷ്പ 2 കാണാനെത്തിയ യുവാവിനെ തിയറ്ററിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലാണ് സംഭവം. 35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ചത്.

അനന്തപൂരിലെ രായദുര്‍ഗയിലുള്ള തീയറ്ററിലാണ് സംഭവം. ഷോയ്ക്ക് പിന്നാലെ തിയറ്ററിനുള്‍ഭാഗം വൃത്തിയാക്കാന്‍ എത്തിയ ശുചീകരണ തൊഴിലാളികളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കല്യാണ്‍ദുര്‍ഗം ഡിഎസ്പി രവി ബാബു പറഞ്ഞു. ഉച്ചയ്ക്ക് 2.30 ഓടെയാണ് യുവാവ് തിയറ്ററില്‍ എത്തിയത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. മദ്യപിച്ചായിരുന്നു ഇയാള്‍ തിയറ്ററിനുള്ളില്‍ പ്രവേശിച്ചത്. അന്വേഷണത്തില്‍ യുവാവ് മദ്യത്തിന് അടിമയാണെന്ന് വ്യക്തമായെന്നും ഡിഎസ്പി അറിയിച്ചു. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത ആക്ട് 194 പ്രകാരം കേസെടുത്തു.

Continue Reading

Film

‘കടവുളെ…അജിത്തേ’ വിളികൾ വേണ്ട, ഇനി ആവര്‍ത്തിക്കരുത്’: രൂക്ഷമായി പ്രതികരിച്ച് അജിത്ത്

ഒരു യൂട്യൂബ് ചാനലില്‍ നിന്നും ഉടലെടുത്ത ഈ വിളി, വളരെ പെട്ടെന്ന് വൈറലായി

Published

on

തന്നെ ഇനി ‘കടവുളെ…അജിത്തേ’ ഉൾപ്പടെയുള്ള പേരുകൾ വിളിക്കേണ്ടെന്ന് നടൻ അജിത്ത്. കെ അജിത്ത് എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് എക്സ് പോസ്റ്റിലൂടെ താരം വ്യക്‌തമാക്കി. മറ്റ് പേരുകൾ ഒക്കെ തന്നെ അസ്വസ്ഥമാക്കുന്നു. ഈ അടുത്ത് ഉലകനായകൻ എന്ന് വിളിക്കരുതെന്ന് കമലഹാസനും പറഞ്ഞിരുന്നു.

‘കടവുലേ…അജിത്തേ’ എന്ന വിളി അടുത്തിടെയാണ് വൈറലായത്. ഒരു യൂട്യൂബ് ചാനലില്‍ നിന്നും ഉടലെടുത്ത ഈ വിളി, വളരെ പെട്ടെന്ന് വൈറലായി. തമിഴ്നാട്ടിലെ നിരവധി അജിത്ത് ആരാധകര്‍ പൊതു ഇടങ്ങളിൽ പോലും ഇത് ഉപയോഗിക്കാൻ തുടങ്ങി. കടവുളേ എന്ന തമിഴ് വാക്കിന്‍റെ അർത്ഥം ദൈവം എന്നാണ്.

ഇതിനെ തുടര്‍ന്നാണ് ഡിസംബർ 10 ന് അജിത് കുമാർ തന്‍റെ പിആര്‍ സുരേഷ് ചന്ദ്ര മുഖേന, തമിഴിലും ഇംഗ്ലീഷിലും പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ഇത്തരം വിളികള്‍ ഒരിക്കലും ഉപയോഗിക്കരുത് എന്നാണ് പറയുന്നത്.

“കുറച്ച് വൈകിയാണെങ്കിലും എന്നെ അലോസരപ്പെടുത്തുന്ന ഒരു കാര്യം ഞാന്‍ പറയുന്നു, പ്രത്യേകിച്ചും, കെ….’, ‘അജിത്തേ’ എന്നീ മുദ്രാവാക്യങ്ങൾ വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. എന്‍റെ പേരിന്‍റെ കൂടെ ഉപയോഗിക്കുന്ന ഒരോ വിശേഷണവും എനിക്ക് അസ്വസ്ഥതയുണ്ട്. എന്‍റെ പേരോ ഇനീഷ്യലോ ഉപയോഗിച്ച് അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു” പ്രസ്താവനയിൽ പറയുന്നു.

Continue Reading

Trending