സൗദി അറേബ്യയില്‍നിന്ന് പരിശുദ്ധമായ സംസം വെള്ളം കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് എയര്‍ ഇന്ത്യ നീക്കി. അനുവദനീയമായ അളവില്‍ സംസം വെളളം എടുക്കാന്‍ ഹജ് തീര്‍ഥാടകര്‍ക്ക് അനുമതിയുണ്ടെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.
എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ ഹജ് തീര്‍ഥാടകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അനുവദനീയമായ അളവില്‍ സംസം വെളളം കൊണ്ടു വരുന്നതില്‍ യാത്രക്കാര്‍ക്ക് വിലക്കില്ലെന്ന് എയര്‍ ഇന്ത്യ ഇന്ന് അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ക്ഷമാപണം നടത്തുന്നതായും എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 45 കിലോ ബാഗേജും അഞ്ച് ലിറ്റര്‍ സംസം വെള്ളവും, ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് 40 കിലോ ബാഗേജും അഞ്ച് ലിറ്റര്‍ സംസം വെള്ളവും കൊണ്ടുപോകാമെന്ന് ഉത്തരവില്‍ പറയുന്നു.ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന എഐ 964 വിമാനത്തിലും ഹൈദരാബാദിലേക്കുള്ള എഐ 966 വിമാനത്തിലും സെപ്റ്റംബര്‍ പതിനഞ്ചു വരെ സംസം വെള്ളം കൊണ്ടുപോകാനാകില്ലെന്നായിരുന്നു നേരത്തെ എയര്‍ഇന്ത്യ അറിയിച്ചിരുന്നത്.