കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ തെലുങ്കാനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് ലക്ഷദ്വീപിന് ആദ്യ ജയം. ദ്വീപുകാര്‍ക്കു വേണ്ടി ഉമ്മര്‍ കെ.പി 54-ാം മിനറ്റില്‍ ലക്ഷ്യം കണ്ടു. ആദ്യ സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ഇറങ്ങുന്ന ലക്ഷദ്വീപ് ജയത്തോടെ മടങ്ങി. നേരത്തെ രണ്ടു മത്സരങ്ങളില്‍ തോറ്റ ലക്ഷദ്വീപ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.
രണ്ടാം മത്സരത്തില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിനെതിരെ തമിഴ്‌നാട് ഒരു ഗോളിനു മുന്നില്‍. തമിഴ്‌നാട് മധ്യനിര താരം ജാക്‌സണ്‍ ഡാക് 32-ാം മിനിറ്റില്‍ ഗോള്‍ നേടി.