റിയാദ്: കോവിഡിന്റെ പശ്ചാതലത്തില്‍ സഊദി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കും. സഊദി പ്രസ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കര, കടല്‍, വ്യോമ മാര്‍ഗമുള്ള മുഴുവന്‍ ഗതാഗതത്തിനുമുള്ള നിരോധനം മാര്‍ച്ച് 31നകം പൂര്‍ണമായും നീക്കും. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16നാണ് സഊദി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉള്‍പെടെ മുഴുവന്‍ ഗതാഗതത്തിനും നിരോധനം ഏര്‍പെടുത്തിയത്. കഴിഞ്ഞ സെപ്തംബറില്‍ ഇത് ഭാഗികമായി നീക്കിയിരുന്നു. അതിതീവ്ര കോവിഡ് വന്നതോടെ നിയമം വീണ്ടും ശക്തമാക്കി.

യാത്രാ നിരോധനം പൂര്‍ണമായും നീക്കുന്ന തീരുമാനം നടപ്പാക്കുന്നത് ബന്ധപ്പെട്ട കമ്മിറ്റി നിര്‍ദേശിച്ച നടപടികള്‍ക്കും മുന്‍കരുതലുകള്‍ക്കും അനുസൃതായിരിക്കും. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് രാജ്യത്ത് കോവിഡ് പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നതിലൂടെയായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.