റിയാദ്: പാക് അധീന കശ്മീരിനെയും ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയെയും പാകിസ്താന്റെ ഭൂപടത്തില്‍ നിന്ന് നീക്കം ചെയ്ത് സൗദി അറേബ്യ. പാക് അധീന കശ്മീരിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അംജദ് അയ്യൂബ് മിര്‍സയാണ് വാര്‍ത്ത ട്വീറ്റ് ചെയ്തത്. ഇന്ത്യയ്ക്കുള്ള സൗദിയുടെ ദീപാവലി സമ്മാനം എന്ന അടിക്കുറിപ്പോടെയാണ് ഇദ്ദേഹം വാര്‍ത്തയും ചിത്രവും പങ്കുവച്ചത്. ടൈംസ് നൗ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ജി20 ഉച്ചകോടിയുടെ ഓര്‍മയ്ക്കായി ഈയിടെ പുറത്തിറക്കി 20 റിയാലിന്റെ ബാങ്ക് നോട്ടിലെ ഭൂപടത്തിലും ഗില്‍ജിത് ബാള്‍ട്ടിസ്ഥാനും പാക് അധീന കശ്മീരും ഉള്‍പ്പെട്ടിരുന്നില്ല.

ഈയിടെ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പുറത്തുവിട്ട രാജ്യത്തിന്റെ പുതിയ മാപ്പില്‍ ഇന്ത്യന്‍ ഭരണപ്രദേശങ്ങളായ ജുനഗഡ്, ഗുജറാത്തിലെ സര്‍ ക്രീക്ക് ആന്‍ഡ് മനാവദാര്‍, ജമ്മു കശ്മീര്‍, ലഡാകിലെ ഒരു ഭാഗം എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുഹൃദ് രാഷ്ട്രമായ പാകിസ്താന് കനത്ത തിരിച്ചടി നല്‍കുന്ന സൗദിയുടെ തീരുമാനം.