റിയാദ്: സഊദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് ആണ്‍കുഞ്ഞ് പിറന്നു. 35കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അഞ്ചാമത്തെ കുഞ്ഞാണിത്.

സഊദി സ്ഥാപകനും പിതാമഹനുമായ അബ്ദുല്‍ അസീസിന്റെ പേരാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കുഞ്ഞിന് നല്‍കിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര്‍ കുഞ്ഞിന്റെ ജനനത്തില്‍ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.