ദമ്മാം: സഊദിഅറേബ്യയിലെ ദമ്മാമില്‍എറണാകുളം പല്ലാരിമംഗലം സ്വദേശി പെരുമ്പന്‍ചാലില്‍ ഷഫീഖ് (34 ) നിര്യാതനായി.പത്തുവര്‍ഷമായി ദമ്മാമില്‍ സ്വകാര്യ ടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദമ്മാം അബ്ദുല്ല ഫുആദിലെ താമസ്ഥലത്തുനിന്ന്ഉടനെആസ്പത്രയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന്കരുതുന്നു.

പെരുമ്പന്‍ചാലില്‍ അബ്ദുല്‍കരീംആമിന ദമ്പതികളുടെ മകനാണ്.കോതമംഗലം കാലാമ്പൂര്‍ സ്വദേശിനി ഷഫീനയാണ് ഭാര്യ. മുഹമ്മദ് നിഹാല്‍, മുഹമ്മദ് നഹാന്‍ എന്നിവമക്കളാണ്. സഹോദരങ്ങള്‍.ഷരീഫ്, ഷറീന.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ക്ക്‌സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കം, സക്കീര്‍ അടിമ പെരുമ്പാവൂര്‍, ഹുസൈന്‍ പല്ലാരിമംഗലം എന്നിവര്‍ രംഗത്തുണ്ട്.