മൂന്നര വര്‍ഷമായി തുടരുന്ന സഊദി അറേബ്യ-ഖത്തര്‍ പ്രതിസന്ധിക്ക് മഞ്ഞുരുക്കം. സഊദി അറേബ്യയും ഖത്തറും അതിര്‍ത്തികള്‍ തുറക്കുന്നു. കര വ്യോമ നാവിക അതിര്‍ത്തികളാണ് തുറന്നത്. ജിസിസി ഉച്ചകോടി സഊദി അറേബ്യയില്‍ ചേരാനിരിക്കെയാണ് തീരുമാനം.
കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

2017 ജൂണ്‍ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സഊദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. അതിര്‍ത്തി തുറക്കുന്നതിലൂടെ ഇരുരാജ്യങ്ങള്‍ക്കിടയിലുമുള്ള ഉപരോധം തീരുമെന്നാണ് കരുതുന്നത്.

അതേസമയം, 41ാമത് ഗള്‍ഫ് ഉച്ചകോടിക്ക് ചൊവ്വാഴ്ച സൗദി അറേബ്യയിലെ അല്‍ ഉലയില്‍ തുടക്കമാകും.