Connect with us

GULF

സഊദി : വിസിറ്റിംഗ് വിസ ആറ് മാസം വരെ ഓൺലൈൻ വഴി പുതുക്കാം

100 റിയാലായിരിക്കും പുതുക്കാനുള്ള ഫീസ്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: സഊദിയിൽ സന്ദർശന വിസയിലെത്തുന്നവർക്ക് സന്തോഷ വാർത്ത. ആറ് മാസം വരെ വിസ ഓൺലൈനിൽ പുതുക്കാൻ അവസരം നൽകിയതായി സഊദി ജവാസാത്ത് (പാസ്പോർട്ട് വിഭാഗം) അറിയിച്ചു. ഫാമിലി , ബിസ്‌നസ്, വ്യക്തിഗത സന്ദർശന വിസകൾക്കാണ് ഇത്തരത്തിൽ പുതുക്കാനുള്ള അവസരമുണ്ടാവുക. നിലവിൽ വിസിറ്റിംഗ് വിസയിലെത്തുന്നവർക്ക് മൂന്ന് മാസത്തെ കാലാവധിയാണ് ലഭിക്കുന്നത്. മൂന്ന് മാസത്തെ സമയം പൂർത്തിയാകുന്നതിന് മുമ്പേ രാജ്യത്തിന് പുറത്ത് പോയി വിസ പുതുക്കി മടങ്ങി വരേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്.
100 റിയാലായിരിക്കും പുതുക്കാനുള്ള ഫീസ്.

പുതിയ നിയമം വന്നതോടെ ആറ് മാസം വരെ രാജ്യത്ത് തങ്ങാനും മൂന്ന് മാസം പൂർത്തിയാകും മുമ്പേ ഓൺലൈൻ വഴി അപേക്ഷ നൽകി പുതുക്കാനും കഴിയും. പിന്നീട് 180 ദിവസം കഴിയുന്ന പക്ഷം രാജ്യത്തിന് പുറത്ത് പോയി വേണം വിസ പുതുക്കാൻ മൾട്ടിപ്പിൾ വിസക്ക് മൂന്ന് മാസത്തേക്കുള്ള ആരോഗ്യ ഇൻഷുറൻസ് എടുക്കൽ നിർബന്ധമാണ്. ചില സമയങ്ങളിൽ മൾട്ടിപ്പിൾ വിസ ഓൺലൈൻ വഴി പുതുക്കാൻ സാധിക്കില്ല.

അത്തരം സാഹചര്യത്തിൽ തവസുൽ വഴി അപേക്ഷ നൽകണമെന്നാണ് ജവാസാത്ത് വിഭാഗം അറിയിച്ചിട്ടുള്ളത് . സിംഗിൾ എൻട്രി വിസിറ്റിംഗ് വിസകൾ മുപ്പത് ദിവസത്തിനകവും മൾട്ടിപ്പിൾ എൻട്രി വിസിറ്റിംഗ് വിസകൾ ഓരോ 90 ദിവസത്തിനകവുമാണ് പുതുക്കേണ്ടത്. വിസയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പേ ജവാസത്തിൽ നിന്ന് പുതുക്കാൻ സന്ദേശമെത്തും.

GULF

എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം റദ്ദാക്കൽ: സർക്കാർ ഇടപെടൽ അനിവാര്യം: അബുദാബി കെഎംസിസി

Published

on

അബുദാബി: എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയതുമൂലം
നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. യഥാസമയം ജോലി സ്ഥലത്ത് എത്തിച്ചേരാൻ കഴിയാതിരിക്കുന്നതുൾപ്പെടെ ഒട്ടേറെപേരാണ് പ്രയാസത്തിലകപ്പെട്ടത്.

ചെറിയ കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ, വിസ കാലാവധി തീരുന്നവർ അടക്കം നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങി കിടക്കുന്നത്. വിഷയത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ടു വിമാനങ്ങൾ റദ്ദാക്കിയത് മൂലമുള്ള കഷ്ട്ട നഷ്ട്ടങ്ങൾക്കു എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടു.

Continue Reading

GULF

കെഎംസിസി ഇവന്റ്സ്’ ഓഫീസ് സാദിഖലി തങ്ങൾ ഉത്ഘാടനം ചെയ്തു 

അബുദാബിയിൽ നിന്ന് ഉടനെ ആരംഭിക്കുന്ന ‘ഗൾഫ് ചന്ദ്രിക’ ഓൺലൈന്റെ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടക്കുക

Published

on

അബുദാബി: അബുദാബി കെഎംസിസിക്കു കീഴിൽ ആരംഭിക്കുന്ന സമ്പൂർണ്ണ ഇവന്റ് സൊല്യൂഷനായ കെഎംസിസി ഇവന്റ്സ് ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു. അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിനു സമീപമാണ് വിവിധ സൗകര്യങ്ങളോടു കൂടിയ ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത് .

സംഘടനകളുടേതും ഗവണ്മെന്റ്, സെമി ഗവണ്മെന്റ് സ്ഥാപന ങ്ങളുടെയും, കോർപറേറ്റ് കമ്പനികളുടെയും, പ്രൈവറ്റ് പാർട്ടികളുടെയും ഉൾപ്പെടെയുള്ള ഇവന്റ് കളും, വിദ്യാഭ്യാസം,കല, കായികം, പ്രദർശനങ്ങൾ,സെമിനാർ, പരസ്യങ്ങൾ, ഡിജിറ്റൽ ഡിസൈനിങ്, തുടങ്ങിയവയും പരിപൂർണ സംവിധാനങ്ങളോടെയും നയന വിസ്മയങ്ങളോടെ ഒരുക്കുവാനും കഴിയുന്ന പൂർണമായ ഇവന്റ് സൊല്യൂഷൻ ആണ് കെഎംസിസി ഇവന്റ്സ്.

അബുദാബിയിൽ നിന്ന് ഉടനെ ആരംഭിക്കുന്ന ‘ഗൾഫ് ചന്ദ്രിക’ ഓൺലൈന്റെ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടക്കുക. പ്രസിഡന്റ് ശുകൂറലി കല്ലിങ്ങലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സി എച്ച് യുസുഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സന്നിഹിതരായിരുന്നു.

Continue Reading

GULF

എസ്എസ്എല്‍സി പതിവ് തെറ്റിയില്ല; ഇക്കുറിയും ഗള്‍ഫില്‍ വന്‍വിജയം

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ് എസ് എല്‍ സി പരീക്ഷാ വിജയത്തില്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ ഗള്‍ഫിലെ കുട്ടികള്‍ വന്‍വിജയം കരസ്ഥമാക്കി. ഇന്ത്യക്കുപുറത്തുപ്രവര്‍ത്തിക്കുന്ന എസ് എസ് എല്‍സി യുടെ ഏഴു കേന്ദ്രങ്ങളും യുഎഇയിലാണുള്ളത്.

ഇവിടെ ആകെ 533 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 516 പേരാണ് വിജയിച്ചത്. പതിനേഴ് പേര്‍ക്ക് പത്താംക്ലാസ്സിന്റെ കടമ്പ കടക്കാനായില്ല. അതേസമയം മൊത്തം 80 പേര്‍ ഫുള്‍ എപ്ലസ് നേടിയാണ് തങ്ങളുടെ വിജയം തിളക്കമുള്ളതാക്കിയത്.

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു. 113 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മുഴുവന്‍ പേരും വിജയിക്കുകയും ചെയ്തു. ഇതില്‍ 36പേര്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.

ദുബൈ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ 109 പേര്‍ പരീക്ഷയെഴുതി. 108 പേരും വിജയിച്ചു. 15 പേര്‍ ഫുള്‍ എപ്ലസ് നേടി. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 85 പേരില്‍ 80പേരും വിജയിച്ചു. അഞ്ചുപേര്‍ക്ക് വിജിയക്കാനായില്ല. ഇവിടെ ആര്‍ക്കും ഫുള്‍ എ പ്ലസ് ലഭ്യമാക്കാനായില്ല.

ഷാര്‍ജ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 57പേരും വിജയിച്ചു. പതിനൊന്ന് പേര്‍ ഫുള്‍ എ പ്ലസ് നേടി. റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 42പേരില്‍ 40പേരും വിജയിച്ചു. ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 32 പേരാണ് പരീക്ഷക്കിരുന്നതെങ്കിലും ഒമ്പതുപേര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഒരാള്‍ ഫുള്‍ എ പ്ലസ് നേടി.

ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 84പേരും പാസ്സായി. 17 പേര്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി.

Continue Reading

Trending