കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ജില്ലാ കലക്ടറുടെ ഓഫീസ് അറിയിച്ചു. താമരശ്ശേരി താലൂക്കിലും നാദാപുരം മേഖലകളിലും മാത്രമാണ് ജില്ലാകലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണെന്ന തരത്തില്‍ ചില പത്രങ്ങളും ഓണ്‍ലൈനുകളും വാര്‍ത്ത പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടറുടെ ഓഫീസ് ഇതുസംബന്ധിച്ച് വ്യക്തത നല്‍കിയത്.